
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടെലിവിഷൻ ഷോയാണ് ‘ബിഗ് ബോസ് സീസൺ-3. അടുത്തിടയിലാണ് സീസൺ 3 എത്തുന്ന വിവരം മോഹൻലാൽ അറിയിച്ചത്. ഇതിനു പിന്നാലെ ഇത്തവണത്തെ മത്സരാർത്ഥികൾ ആരെല്ലാമാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. എന്നാൽ ഇതിനിടയിൽ നിരവധി താരങ്ങളുടെ പേരുകളും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്. അത്തരത്തിൽ ടെലിവിഷൻ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടി സുചിത്ര നായരുടെ പേരും ഉയർന്നു. ഇപ്പോഴിതാ ഈ തെറ്റായ വർത്തയ്ക്കെതിരെ പ്രതികരണവുമായി താരം നേരിട്ടെത്തിയിരിക്കുകയാണ്.
ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ നടി ഇത് നിഷേധിക്കുകയാണ്. ഓൺലൈനിൽ പ്രചരിച്ച ഒരു വാർത്തയുടെ സ്ക്രീൻഷോട്ട് പങ്കിട്ട സുചിത്ര, ‘ഞാൻ ബിഗ് ബോസിൽ വരുന്നില്ല, ഇത് വ്യാജ വാർത്തയാണ്’ എന്ന് കുറിക്കുന്നു.
നേരത്തെ ഗായിക റിമി ടോമി, സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് ദിയ കൃഷ്ണ, കരിക്ക് ഫെയിം അനു അനിയൻ എന്നിവരും ഷോയിലേക്കെന്ന വാർത്തകൾ നിഷേധിച്ചിരുന്നു. ‘വനമ്പാടി’ എന്ന ജനപ്രിയ പരമ്പരയിൽ പത്മിനി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക പ്രിയം നേടിയ താരമാണ് സുചിത്ര.
Post Your Comments