CinemaGeneralLatest NewsNEWS

നമ്മുടെ നാട്ടില്‍ ഗര്‍ഭസ്ഥ ശിശു നിര്‍ണയം വലിയ കുറ്റമാത് കൊണ്ട് ഡോക്ടര്‍മാര്‍ പറയില്ല, പക്ഷേ

അഞ്ചാം മാസത്തിലെ സ്കാനിംഗിലാണ് ശരിക്കും കുഞ്ഞു ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാന്‍ കഴിയുക

വയറ്റില്‍ വളരുന്നതെന്നു പെണ്‍കുഞ്ഞ് ആണെന്നറിഞ്ഞപ്പോഴുണ്ടയാ ആനന്ദ നിമിഷത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ്‌. നമ്മുടെ നാട്ടില്‍ ഗര്‍ഭസ്ഥ ശിശു നിര്‍ണയം വലിയ കുറ്റമാത് കൊണ്ട് എത്ര കെഞ്ചി ചോദിച്ചാലും ഡോക്ടര്‍മാര്‍ പറയില്ലെന്നും അത് കൊണ്ട് കുട്ടി എന്താണെന്ന് മനസിലാക്കാന്‍ താന്‍ തന്നെ ഒരു തന്ത്രം പ്രയോഗിച്ചെന്നും അത് സക്സസ് ആയെന്നും തന്റെ ഗര്‍ഭകാല നിമിഷത്തിന്റെ മനോഹാരിത പങ്കുവച്ചു കൊണ്ട് സാന്ദ്ര തോമസ്‌ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുന്നു.

“എനിക്കൊരു പെണ്‍കുഞ്ഞ് വേണം. പണ്ട് തൊട്ടേയുള്ള ആഗ്രഹമാണ്. കുഞ്ഞു വാവ വയറ്റില്‍ വളരുന്നു എന്നറിഞ്ഞ നിമിഷം  മുതല്‍ മനസ്സില്‍ ആ പ്രാര്‍ത്ഥനയുണ്ടായിരുന്നു. മൂന്നാം മാസമാണ് അറിയുന്നത് ഒന്നല്ല രണ്ടു കുഞ്ഞുങ്ങളെയാണ് ദൈവം നല്‍കിയിരിക്കുന്നതെന്ന്. അപ്പോള്‍ മനസ്സില്‍ ഉറപ്പിച്ചു ഒരെണ്ണം എന്തായാലും പെണ്‍കുട്ടി തന്നെ. നമ്മുടെ നാട്ടില്‍ ഗര്‍ഭസ്ഥ ശിശു നിര്‍ണയം വലിയ കുറ്റമാത് കൊണ്ട് എത്ര കെഞ്ചി ചോദിച്ചാലും ഡോക്ടര്‍മാര്‍ പറയില്ല. ഞാന്‍ അതുകൊണ്ട് ആദ്യമേ അങ്ങോട്ട്‌ പറഞ്ഞു. എനിക്ക് പെണ്‍കുഞ്ഞിനെയാണ് ഇഷ്ടം പെണ്‍കുഞ്ഞിനെയാണ് ആഗ്രഹിക്കുന്നതെന്ന്. അഞ്ചാം മാസത്തിലെ സ്കാനിംഗിലാണ് ശരിക്കും കുഞ്ഞു ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാന്‍ കഴിയുക. ഞാനാണെങ്കില്‍ ഡോക്ടറെ തന്നെ ശ്രദ്ധിച്ചിരിക്കുകയാണ്. പരിശോധനയ്ക്കിടെ ഡോക്ടര്‍ അറിയാതെ ഒന്ന് ചിരിച്ചു അപ്പോള്‍ എനിക്ക് മനസ്സിലായി എന്റെ വയറ്റിലെ ഒരാള്‍ പെണ്ണാണ്‌. ഒരാളെ ആഗ്രഹിച്ചപ്പോള്‍ രണ്ടു പെണ്‍തരികളെ നല്‍കിയ ദൈവത്തോട് എന്നും കടപ്പാട്”. സാന്ദ്ര തോമസ്‌ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button