
ഒറ്റചിത്രത്തിലൂടെ തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് പ്രിയ പ്രകാശ് വാരിയർ. ബോളിവുഡിലും അരങ്ങേറ്റം കുറിച്ച താരം ഇപ്പോൾ തെലുങ്ക് സിനിമകളിൽ തിളങ്ങുകയാണ്. ഇപ്പോഴിതാ പ്രിയ അഭിനയിച്ച ഒരു തെലുങ്ക് ചിത്രത്തിലെ മ്യൂസിക്ക് വീഡിയോ ആണ് തരംഗമാകുന്നത്.
പ്രിയയുടെ പ്രകടനം തന്നെയാണ് വിഡിയോയുടെ പ്രധാന ആകർഷണം. രോഹിത് നന്ദൻ എന്ന പുതുമുഖ നടനൊപ്പമാണ് പ്രിയയുടെ നൃത്തം. ഗ്ലാമറസ് ലുക്കിൽ കിടിലൻ ഡാൻസ് പെർഫോമൻസാണ് പ്രിയ നടത്തിയിരിക്കുന്നത്.
ശ്രീചരൺ സംഗീതം കൊടുത്തിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് രാഹുലും പ്രിയയും ചേർന്നാണ്. രഘു ഥാപാ ആണ് വരികൾ എഴുതിയിരിക്കുന്നത്.
Post Your Comments