ചന്ദനമഴ എന്ന സീരിയലില്‍ അമൃതയായെത്തി കുടുംബപ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് മേഘ്ന. വിവാഹവും വിവാഹമോചനവുമെല്ലാമായി വാർത്തകളിൽ താരം നിറഞ്ഞു നിന്നിരുന്നു. തന്റെ യൂട്യൂബ് ചാനലില്‍ കൂടി ആരാധകരുമായി സംവദിക്കാറുണ്ട് പലപ്പോഴും മേഘ്ന.
ആരാധകര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് താരം നല്‍കിയ മറുപടികള്‍ ഇപ്പോൾ ശ്രദ്ധനേടുന്നു. മലയാളത്തിലേക്ക് എന്നാണ് തിരിച്ച് വരുന്നത്, വിഷാദത്തെ എങ്ങനെയാണ് മറികടന്നത് തുടങ്ങിയ ചോദ്യങ്ങൾക്ക് താരത്തിന്റെ മറുപടിയിങ്ങനെ.. ”ഒരുപാട് പേര് ചോദിച്ച ചോദ്യം ആണ് ഞാന്‍ എന്നാണു മലയാളത്തിലേക്ക് വരുന്നതിനു. ആദ്യം തന്നെ ഞാന്‍ നിങ്ങളോട് നന്ദി പറയട്ടെ, ഇത്രയും നാളുകള്‍ ആയിട്ടും എന്നെ മറക്കാതിരിക്കുന്നതിനു. മലയാളം സീരിയലിലേക്ക് ഉടനെ തിരിച്ചുവരുമെന്നും കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പറയാം ” മേഘ്ന പറഞ്ഞു.
read also:ആരാധകർ നിരാശയിൽ, ഉപ്പും മുളകും നിർത്തിയോ? ശ്രീകണ്ഠന്‍ നായരുടെ മറുപടിയ്ക്ക് വിമർശനം
”അത് പോലെ തന്നെ ഒരുപാട് ആളുകള്‍ തന്നോട് ചോദിച്ച മറ്റൊരു കാര്യമാണ്, ഞാന്‍ എങ്ങനെ ഡിപ്രെഷനെ അതിജീവിച്ചു എന്നത്. ആ അവസ്ഥ എങ്ങനെ പറഞ്ഞു മനസ്സിലാക്കണം എന്ന് എനിക്ക് അറിയില്ല. ആ സമയത്ത് ആളുകളെ ഫേസ് ചെയ്യാനാകാതെ ഞാന്‍ ഫുള്‍ ടൈം ഒരു ബെഡ്ഷീറ്റിനകത്ത് മൂടി പുതച്ചിരിക്കുകയായിരുന്നു. നമ്മളെ കാണാന്‍ ആരെങ്കിലും വന്നാല്‍ തന്നെയും നമുക്ക് അവരെ അഭിമുഖീകരിക്കാന്‍ കഴിയില്ല. ആ അവസ്ഥ അനുഭവിച്ചവര്‍ക്ക് അത് നന്നായി മനസ്സിലാകും. അതില്‍ നിന്നും പുറത്ത് വരണം എന്നൊക്കെ നമുക്ക് ആഗ്രഹം കാണും. എനാല്‍ പുറത്ത് വരുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഞാന്‍ അനുഭവിച്ചത് എന്താണെന്ന് വാക്കുകളിലൂടെയല്ല, വീഡിയോയിലൂടെ കാണിക്കണമെന്നാണ് എന്റെ ആഗ്രഹം. എത്രയും പെട്ടന്ന് ഒരു വിഡിയോയില്‍ കൂടി ആ അവസ്ഥ ഞാന്‍ നിങ്ങള്‍ക്ക് മുമ്ബില്‍ കാണിക്കാം” മേഘ്ന കൂട്ടിച്ചേർത്തു
Post Your Comments