പി. അയ്യപ്പദാസ് കുമ്പളത്ത്
2021ലെ ആദ്യ മലയാള ചിത്രമായി റിലീസ് ചെയ്ത ഗാര്ഡിയന് പ്രേക്ഷക ശ്രദ്ധ നേടുന്നു. ഒ.ടി.ടി. പ്ലാറ്റ്ഫോമായ പ്രൈംറീല്സിലാണ് ചിത്രം റിലീസ് ചെയ്തത്. ക്രൈമും ത്രില്ലറും ചേര്‍ന്ന കുടുംബചിത്രം കൂടിയാണ് ഇത്. ഡോ. അരുണിന്റെ ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളും അതേ തുടര്‍ന്നുണ്ടാകുന്ന അന്വേഷണത്തിലൂടെയുമാണ് ചിത്രം വികസിക്കുന്നത്. കുടുംബ ബന്ധങ്ങളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്നതിനൊപ്പം അന്വേഷണവും സസ്പെന്‍സും നിറഞ്ഞു നില്ക്കുന്ന പുതിയ അനുഭവമാണ് ഗാര്ഡിയനെന്ന് പ്രേക്ഷകര്‍ പങ്കുവയ്ക്കുന്നു.
പുതുമ നിറഞ്ഞ അവതരണത്തിലൂടെ ശ്രദ്ധേയമായ ത്രില്ലര്‍ ചലച്ചിത്രം ‘ഫിംഗര്പ്രിന്റി’നു ശേഷം സംവിധായകന് സതീഷ് പോള്‍ ഒരുക്കുന്ന ഫാമിലി ത്രില്ലര്‍ എന്ന സവിശേഷതയും ഗാര്ഡിയനുണ്ട്. സൈജുകുറുപ്പ്, സിജോയ് വര്‍ഗീസ്, മിയ ജോര്‍ജ്, നയന തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
Also Read: ‘ബിഗ് ബോസ് സീസൺ-3 ‘ സുചിത്ര നായരും ; വാർത്തയോട് പ്രതികരിച്ച് താരം
രചന, സംവിധാനം സതീഷ് പോള്‍. ബ്ളാക്ക് മരിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോബിന് ജോര്‍ജ്ജ് കണ്ണാത്തുകുഴി, അഡ്വക്കേറ്റ് ഷിബു കുര്യാക്കോസ് പാറയ്ക്കല്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജോബി ജോര്‍ജ്ജ് നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍-വിജി എബ്രാഹം, ധന്യാ സ്റ്റീഫന്‍, നിരഞ്ജ്, എ. സുരേഷ് എന്നിവരുടെ വരികള്‍ക്ക് പ്രദീപ് ടോം ഈണം പകരുന്നു.
പ്രൊഡക്ഷന്‍ കണ്ട്രോളര്-ഗിരീഷ് കൊടുങ്ങല്ലൂര്‍, കല-സുശാന്ത്, മേക്കപ്പ്-അഭിലാഷ് വലിയക്കുന്ന്, വസ്ത്രാലങ്കാരം-ബ്യൂസി ജോണ്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സബിന്‍ കാട്ടുങ്ങല്‍, അസോസിയേറ്റ് ഡയറക്ടര്‍-പി. അയ്യപ്പദാസ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-ഗിരീഷ് കരുവന്തല, പ്രൊഡക്ഷന്‍ മാനേജര്‍-സന്തോഷ് കുമാര്‍.
Post Your Comments