മലയാളികളുടെ പ്രിയങ്കരനായ നടനാണ് ലാൽ. താരത്തിന്റെ ശബ്ദവും താടിയുമാണ് ലാലെന്ന നടന്റെ പ്രധാന ആകർഷണം. ഇപ്പോൾ ഇതാ താടി വടിച്ച് പുതിയ ഗെറ്റപ്പിൽ എത്തിയിരിക്കുന്ന ലാലിൻറെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുന്നത്. ‘അംബേദ്കർ’ എന്ന അടിക്കുറിപ്പോടെ ലാൽ തന്നെയാണ് ചിത്രം പങ്കുവച്ചത്.
മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവനിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരം. ചിത്രത്തിൽ രാജാവിന്റെ വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. ഈ കഥാപാത്രത്തിനു വേണ്ടിയാണ് ഈ പുതിയ ഗെറ്റപ്പ്.
രസകരമായ കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്. ‘നീ ഒടുക്കത്തെ ഗ്ലാമറാടാ’ എന്ന തെങ്കാശിപ്പട്ടണത്തിലെ ഡയലോഗ് ആണ് കൂടുതൽ ആളുകളും കമന്റ് ചെയ്യുന്നത്. താടി വടിക്കണ്ടായിരുന്നുവെന്ന് മറ്റൊരു കൂട്ടം പറയുന്നു.
Leave a Comment