മുംബൈ: പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ബോളിവുഡ് താരങ്ങളായ കാജോളും അജയ് ദേവ്ഗണും. ഇരുവരുടെയും പ്രണയവുമൊക്കെ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. ഇപ്പോഴിതാ തന്റെ വിവാഹവും കുടുംബ ജീവിതവുമായി ബന്ധപ്പെട്ട് കാജോൾ പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
തങ്ങളുടെ വിവാഹത്തെ ആദ്യം എതിർത്തത് തന്റെ അച്ഛനാണെന്ന് കാജോള്‍ പറയുന്നു. എന്നാൽ അമ്മയ്ക്ക് യാതൊരു എതിർപ്പുമില്ലായിരുന്നു കജോൾ പറയുന്നു.
‘അച്ഛനാണ് ആദ്യം എന്റെ വിവാഹത്തെ എതിര്‍ത്തത്. കാരണം മറ്റൊന്നുമല്ല, 24മത്തെ വയസ്സില്‍ വിവാഹം കഴിക്കുന്നതിനോട് അദ്ദേഹത്തിന് എതിര്‍പ്പായിരുന്നു. വിവാഹത്തിന് മുമ്പ് സ്വന്തമായി ഒരു കരിയര്‍ വേണമെന്ന് അദ്ദേഹം പറഞ്ഞു. അമ്മയാണ് എന്നെ ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ചെയ്തത്. എന്റെ കുടുംബത്തില്‍ ആർക്കും പാട്രിയാര്‍ക്കി സ്വഭാവം ഉണ്ടായിരുന്നില്ല. എന്തും നേരിടാനുള്ള കഴിവ് എനിക്കുണ്ടായത് എന്റെ കുടുംബത്തില്‍ നിന്നുമാണ്’, കാജോള്‍ പറയുന്നു.
ത്രിഭംഗയാണ് കാജോളിന്റേതായി ഏറ്റവുമൊടുവിൽ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. രേണുക ഷാഹനെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
Post Your Comments