BollywoodGeneralLatest NewsMovie GossipsNEWS

അച്ഛനോട് കള്ളം പറഞ്ഞ് ഞാൻ പോയത് കറങ്ങാനായിരുന്നു ; രസകരമായ അനുഭവം പങ്കുവെച്ച് ജാൻവി കപൂർ

ഒന്നും സംഭവിക്കാത്ത മട്ടിൽ തിരിച്ചു വന്നുവെന്ന് ജാൻവി പറയുന്നു

ആരാധകർക്ക് ഇഷ്ടപെട്ട ബോളിവുഡിലെ യുവ നടിയാണ് ജാൻവി കപൂർ. അന്തരിച്ച നടി ശ്രീദേവി നിർമാതാവ് ബോണി കപൂറിന്റേയും മകളാണ് ജാൻവി കപൂർ. ശ്രീദേവിയുടെ മരണത്തോടെ മുഴുവൻ സമയവും പിതാവ് ബോണി കപൂറിനും സഹോദരി ഖുഷി കപൂറിനുമൊപ്പമാണ് ജാൻവിയുടെ ജീവിതം. 23 വയസ്സുവരെയുള്ള തന്റെ ജീവിതത്തിൽ പിതാവ് അറിയാത്ത ഒന്നുമില്ലെന്ന് താരം നേരത്തേ പറഞ്ഞിരുന്നു.

എന്നാൽ അച്ഛനോട് കള്ളം പറഞ്ഞ് ചെയ്ത പ്രവർത്തിയെ കുറിച്ച് തുറന്നു പറയുകയാണ് ജാൻവി ഇപ്പോൾ. കരീന കപൂർ അവതാരികയായ ചാറ്റ് ഷോയിലാണ് അച്ഛനോട് ആദ്യമായി കള്ളം പറഞ്ഞതിനെ കുറിച്ച് ജാൻവി പറയുന്നത്. അച്ഛനോട് സിനിമയ്ക്ക് പോകുവാണെന്ന് കള്ളം പറഞ്ഞ് വിമാനത്തിൽ കയറി ലാസ് വേഗാസിൽ പറന്നിറങ്ങി ഒരു ദിവസം മുഴുവൻ കറങ്ങി നടന്നു. അടുത്ത ദിവസം രാവിലെ ഒന്നും സംഭവിക്കാത്ത മട്ടിൽ തിരിച്ചു വന്നുവെന്ന് ജാൻവി പറയുന്നു.

 

shortlink

Post Your Comments


Back to top button