ടെലിവിഷൻ ആരാധകർ ആകെ നിരാശയിലാണ്. അഞ്ചു വർഷമായി പ്രേക്ഷകരെ രസിപ്പിച്ചിരുന്ന ജനപ്രിയ പരമ്പര ഉപ്പും മുളകും സംപ്രേക്ഷണം നിര്‍ത്തിയിരിക്കുകയാണ്. ഷോ അവസാനിച്ചോ എന്ന അന്വേഷണത്തിലാണ് ആരാധകർ. ഇതോടെ ചാനലിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം വരുന്നത് വരെ ചോദ്യങ്ങളുമായി ഫാന്‍സ് ഗ്രൂപ്പുകൾ രംഗത്ത് എത്തി. ഇതിന് പിന്നാലെയാ പ്രതികരണവുമായി ശ്രീകണ്ഠന്‍ നായരെത്തിയത്. 24 ന്യൂസിന്റെ മോണിങ് ഷോയ്ക്കിടയിലായിരുന്നു അദ്ദേഹം ഉപ്പും മുളകിനെക്കുറിച്ച് പ്രതികരിച്ചത്.
ഉപ്പും മുളകും നിര്‍ത്തിയോയെന്ന് ചോദിച്ച് ആയിരക്കണക്കിന് പേരാണ് തന്നെ വിളിച്ചത്. 3000ലധികം എപ്പിസോഡുകള്‍ പോയ പരിപാടിയാണ്. ഇപ്പോ എല്ലാവര്‍ക്കുമൊരു വിരസത വന്നിരിക്കുന്നു. അതിനാല്‍ ബ്രേക്കിലാണ്. കുറച്ച് കഴിഞ്ഞ് തിരികെ വരും. പ്രേക്ഷകര്‍ക്കും താരങ്ങള്‍ക്കുമെല്ലാം വിരസത വന്നിരിക്കുന്നു. അപ്പോള്‍ ഇടവേളയെടുക്കും. ഇതേക്കുറിച്ച് ചോദിക്കാനായി മെനക്കെട്ട് തന്നെ വിളിച്ച് സമയം കളയേണ്ടതില്ലെന്നുമായിരുന്നു ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞത്.
read also:ആ സന്ദേശങ്ങള്‍ താന്‍ തന്നെയാണ് അയച്ചത്; യുവതിയുടെ ആരോപണത്തിന് മറുപടിയുമായി മുരളി മോഹന്‍
എന്നാൽ ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ആരാധകർ. ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയല്ലെന്നും ചിലർ ചൂണ്ടിക്കാണിച്ചു.
”ഉപ്പും മുളകും ആദ്യം മുതല്‍ കാണുന്ന ഒരു പ്രേക്ഷകന്റെ കുറിപ്പാണിത്. കുറെ നാളുകളായി മനസ്സില്‍ ഇട്ടോണ്ട് ഇരുന്ന കാര്യങ്ങളാണ് .ഇപ്പോള്‍ ഏതായാലും ചാനല്‍ മേധാവി ഉപ്പും മുളകും ഒരു ബ്രേക്ക് നു ശേഷം തുടരും എന്ന് അറിയിച്ചിരിക്കുന്നു. അഭിനേതാക്കളോട് ഫ്ലാറ്റില്‍ നിന്ന് ഒഴിയാന്‍ പറഞ്ഞത് വേറൊരു വശം .
ഈ പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് ചക്കപ്പഴം സ്റ്റാര്‍ട്ടിങ് മുതലാണ് .ആ സമയത്തു ആ പ്രോഗ്രാമിന് ഹൈപ്പ് കിട്ടാന്‍ വേണ്ടി കൊവിഡിന്‍റെ പേര് പറഞ്ഞു ഉപ്പും മുളകും ഷൂട്ട് നിര്‍ത്തി വെച്ചു. ഷൂട്ടിംഗ് റീസ്റ്റാര്‍ട്ട് ചെയ്തിട്ടാണേല്‍ പോലും പ്രോഗ്രാം എയര്‍ ചെയ്യാന്‍ ഒരഴ്ചയോളം വൈകിപ്പിച്ചു .അന്ന് മുതല്‍ മെയിന്‍ കാസ്റ്റിംഗ് അല്ലാതെ recurring കാസറ്റ് ആരും തന്നെ പ്രോഗ്രാമില്‍ വന്നിട്ടില്ല. ഏതെങ്കിലും വിശേഷപ്പെട്ട ദിവസങ്ങള്‍ വന്നാല്‍ അന്ന് ഉപ്പും മുളകും എപ്പിസോഡ് ഉണ്ടാവില്ല .പകരം ചക്കപ്പഴത്തിനു ആവശ്യത്തിലേറെ പ്രൊമോഷനും.
ഇക്കഴിഞ്ഞ ക്രിസ്തുമസ് സമയത് പോലും ഒരു എപ്പിസോഡ് ഇറക്കാന്‍ അനുവദിച്ചിട്ടില്ല. ഈ മെയിന്‍ കാസ്റ്റ് നെ മാത്രം തന്നെ വെച്ചു എത്ര നാള്‍ കഥ എഴുതാന്‍ പറ്റും. അങ്ങനെ വരുമ്ബോള്‍ കഥയില്‍ വിരസത തോന്നാം.എന്നാല്‍ ഇവിടെ മനപൂര്‍വം അങ്ങനൊരു സാഹചര്യം സൃഷ്ടിച്ചെടുത്തതാണ് .എന്നിട്ട് ഇപ്പോള്‍ ആര്ടിസ്റ്ന് വിരസത കാണികള്‍ക്ക് വിരസത, ചാനലിന് വിരസതയെന്ന് പറയുന്നതില്‍ എന്താണ് കാര്യമെന്നും” ആരാധകര്‍ ചോദിക്കുന്നു.
Post Your Comments