പൃഥ്വിരാജിനു വേണ്ടി ഫാൻസ്‌ ഉണ്ടാക്കണമെന്ന് പറഞ്ഞ് മല്ലിക ചേച്ചി പൈസ തന്നിരുന്നു; ഡാന്‍സര്‍ തമ്പിയുടെ തുറന്നുപറച്ചില്‍

സുകുമാരന്‍ ചേട്ടനെ വിചാരിച്ചെങ്കിലും ഇത് ചെയ്യണമെന്നായിരുന്നു ചേച്ചി പറഞ്ഞത്.

മലയാള സിനിമയിലെ യുവ സൂപ്പർ സ്റ്റാറുകളിൽ ഒരാളാണ് പൃഥ്വിരാജ്. നിരവധി ആരാധകരാണ് നടനും സംവിധായകനുമായ പൃഥ്വിയ്ക്കുള്ളത്. താരങ്ങളും സംവിധായകരുമെല്ലാമായി അടുത്ത ബന്ധമുള്ളയാളായ ഡാന്‍സര്‍ തമ്പി സുകുമാരനെക്കുറിച്ചും മക്കളെക്കുറിച്ചുമെല്ലാം മാസ്റ്റര്‍ബിന്‍ യൂട്യൂബ് ചാനലിലൂടെ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. പൃഥ്വിരാജിന് ഫാന്‍സുണ്ടാക്കിയതിനെക്കുറിച്ചായിരുന്നു അദ്ദേഹം പറഞ്ഞത്.

”സുകുമാരന്‍ ചേട്ടനുമായി പണ്ടേയുള്ള ബന്ധമാണ്. അടുത്ത സൂപ്പര്‍സ്റ്റാര്‍ ഇവരാണല്ലോയെന്നായിരുന്നു മക്കളെ കണ്ട് പറഞ്ഞത്. മക്കളുടെ വിശേഷങ്ങളെല്ലാം പറയാറുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപിയെപ്പോലെ പൃഥ്വിരാജിനും വേണ്ടി ഫാന്‍സുണ്ടാക്കണമെന്ന് പറഞ്ഞ് മല്ലിക ചേച്ചി പൈസ തന്നിരുന്നു. അവരോട് എനിക്ക് ഇഷ്ടക്കൂടുതലുള്ളോണ്ടാണ് ഫാന്‍സ് അസോസിയേഷന്‍ ഉണ്ടാക്കിയതെന്ന് പറഞ്ഞിരുന്നു. സുകുമാരന്‍ ചേട്ടനെ വിചാരിച്ചെങ്കിലും ഇത് ചെയ്യണമെന്നായിരുന്നു ചേച്ചി പറഞ്ഞത്.

read also:ബിഗ് ബോസ് സീസണ്‍ 3 യിലെ വിജയിയെ പ്രഖ്യാപിച്ച് ‌ ദയ അശ്വതി; താരത്തിന് വിമർശന പെരുമഴ

ഒറ്റൊരു പ്രാവശ്യമേയുള്ളൂവെന്ന് പറഞ്ഞായിരുന്നു ഇതേറ്റെടുക്കുന്നത്. ബാബ സ്റ്റുഡിയോയില്‍ നിന്നായിരുന്നു ഫോട്ടോയെല്ലാം ചെയ്തിരുന്നത്. നന്ദനത്തിന്റെ സമയത്തായിരുന്നു. കേരളത്തിനിതാ രണ്ട് സൂപ്പര്‍സ്റ്റാര്‍ കൂടിയെന്ന് പറഞ്ഞായിരുന്നു അന്ന് എല്ലാം ചെയ്തത്. ഇവരുടെ സിനിമകള്‍ വിജയിച്ചാല്‍ രണ്ടാളുടേയും സിനിമ തരുമെന്ന് പറഞ്ഞിരുന്നു. എന്റെ ഏത് ചടങ്ങിലും അവരൊക്കെ പങ്കെടുക്കാറുണ്ട്.

സത്യമെന്ന സിനിമയുടെ സമയത്ത് തളര്‍ന്നുപോയെന്ന് പറഞ്ഞ് വിനയന്‍ വിളിച്ചിരുന്നു. പൈസ കൊടുത്ത് ഞാന്‍ ആളെ കയറ്റുകയായിരുന്നു. ഇതിന് ശേഷം പൃഥ്വിരാജോ അമ്മയോ ആയി ഞാന്‍ സംസാരിക്കാറില്ല.”തമ്പി പറഞ്ഞു

Share
Leave a Comment