കടമറ്റത്ത് കത്തനാര് സീരിയലിൽ വില്ലൻ വേഷത്തിൽ തിളങ്ങിയ നടന് ത്രിവേണി ബാബു അന്തരിച്ചു. 76 വയസ്സായിരുന്നു. പെട്ടെന്നുണ്ടായ ശ്വാസ തടസ്സത്തെ തുടര്‍ന്ന് വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. റിട്ടയേഡ് എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ ബാബു പവര്‍ ലിഫ്റ്റിംഗ് ചാമ്ബ്യന്‍ കൂടിയാണ്.
read also:അശ്ളീല സന്ദേശം; സീരിയൽ നടന്റെ യഥാർഥ സ്വഭാവം വെളിപ്പെടുത്തി യുവതി
ആനയ്ക്കൊരുുമ്മ, കെണി എന്നീ സിനിമകളില്‍ വില്ലനായി വേഷമിട്ട ബാബു 1977 ല്‍ മിസ്റ്റര്‍ ഇന്ത്യ ആയിരുന്നു. ലോക പവര്‍ ലിഫ്റ്റിങ് ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മൂന്ന് പ്രാവശ്യം പങ്കെടുക്കുകയും വെങ്കല മെഡല്‍ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. അര്ജുനശ്രീ അവാര്‍ഡും ചിറയിന്‍കീഴ് കൃഷി ഭവന്റെ മികച്ച കര്‍ഷകനുള്ള അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
Post Your Comments