അഭിനേതാക്കൾക്കും സാങ്കേതിക പ്രവർത്തകർക്കും പ്രതിഫലം നൽകാത്തതിനെ തുടർന്ന് സംവിധായകൻ രാം ഗോപാൽ വർമയ്ക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്തി. സിനിമാ സംഘടനയായ ഫെഡറേഷന്‍ ഓഫ് വെസ്റ്റ് ഇന്ത്യന്‍ സിനി എംപ്ലോയീസാണ് വിലക്കേർപ്പെടുത്തിയത്.1.25 കോടി രൂപയാണ് രാം ഗോപാൽ വർമ നൽകാനുള്ളത്.
‘അദ്ദേഹവുമായി ഇനി ഒരുമിച്ച് പ്രവര്‍ത്തിക്കില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ്. ഇക്കാര്യം മോഷന്‍ പിക്‌ചേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്,’ സംഘടന അറിയിച്ചു.
എന്നാൽ വിവാദങ്ങൾ നിലനിൽക്കെ രാം ഗോപാൽ വർമ തന്റെ അടുത്ത സിനിമയും പ്രഖ്യാപിച്ചു. ലോക്ഡൗണിനിടെ പത്തോളം സിനിമകളാണ് അദ്ദേഹം ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്തത്.
Post Your Comments