അനുരാഗ കരിക്കിൻവെള്ളം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ നടിയാണ് രജിഷ വിജയൻ. ആദ്യ ചിത്രത്തിലെ പ്രകടനത്തിന് തന്നെ താരം മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും സ്വന്തമാക്കി. മലയാളത്തിലും തമിഴിലുമായി കൈനിറയെ ചിത്രങ്ങളുമായി രജീഷ് തിരക്കിലാണ്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ശ്രദ്ധേയമാവുന്നത്.
കറുപ്പ് കര സെറ്റും മുണ്ടും അണിഞ്ഞ് നീളൻ മുടിയുമായി തനി നടൻ പെൺകുട്ടിയായാണ് രജിഷയെ ചിത്രത്തിൽ കാണാൻ കഴിയുന്നത്. നീണ്ട മുടി ഉള്ള താരം ജൂൺ എന്ന ചിത്രത്തിനുവേണ്ടിയായിരുന്നു മുറിച്ചു കളഞ്ഞത്. ഇപ്പോഴിതാ താരത്തിന്റെ ആ നീളൻ മുടിയിൽ വീണ്ടും സുന്ദരിയായിരിക്കുകയാണ് രജിഷ.
https://www.instagram.com/p/CJ_HhxZlWnq/?utm_source=ig_web_copy_link
Post Your Comments