പ്രേഷകരുടെ പ്രിയപ്പെട്ട നടൻ പ്രഭാസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സലാർ’. പ്രശാന്ത് നീൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ പൂജ നാളെ ഹൈദരാബാദിൽ നടക്കും. കർണാടക ഉപമുഖ്യമന്ത്രി ഡോ. അശ്വത്നാരായണൻ സി.എൻ, സംവിധായകൻ എസ്എസ് രാജമൗലി, നടൻ യഷ് എന്നിവർ പൂജയിൽ പങ്കുചേരും.
പ്രഭാസിന്റെ ഇതുവരെയുള്ള കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായിരിക്കും സലാറിലേതെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ഹോംബാലെ ഫിലിംസ് ആണ് സലാർ ഒരുക്കുന്നത്. ജനുവരി അവസാന വാരത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. കെജിഎഫിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാണുന്നത്.
Post Your Comments