BollywoodCinemaKollywoodLatest NewsMovie GossipsNEWS

വിജയ് ചിത്രം മാസ്റ്റർ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു ; ഔദ്യോഗിക പ്രഖ്യാപനം ഉടൻ

വന്‍ തുകയ്ക്കാണ് മാസ്റ്ററിന്‍റെ റീമേക്ക് അവകാശം വിറ്റുപോയിരിക്കുന്നതെന്നാണ് വിവരം

തിയറ്ററുകളിൽ വമ്പൻ വിജയത്തോടെ ഓടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് വിജയ്‌യുടെ ‘മാസ്റ്റര്‍’. തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളില്‍ നിന്നായി ഇന്ത്യയില്‍ നിന്നുമാത്രം ആദ്യദിനം ചിത്രം 44.57 കോടി നേടിയെന്നാണ് അനൗദ്യോഗിക വിവരം. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് ഒരു സര്‍പ്രൈസ് അപ്‍ഡേഷന്‍ കൂടി പുറത്തുവരുന്നു. ചിത്രം ഹിന്ദിയില്‍ റീമേക്ക് ചെയ്യപ്പെടാന്‍ ഒരുങ്ങുന്നുവെന്ന വിവരമാണ് പുറത്തു വരുന്നത്.

എന്‍റര്‍ടെയ്‍ന്‍മെന്‍റ് വെബ്സൈറ്റ് ആയ പിങ്ക് വില്ലയാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തെലുങ്ക് ചിത്രം ‘അര്‍ജുന്‍ റെഡ്ഡി’യുടെ ഹിന്ദി റീമേക്ക് ആയ ‘കബീര്‍ സിംഗി’ന്‍റെ നിര്‍മ്മാതാവ് മുറാദ് ഖേതാനിയാണ് മാസ്റ്ററിന്‍റെ റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നതെന്നും ടെലിവിഷന്‍ റിയാലിറ്റി ഷോ ‘ബിഗ് ബോസി’ന്‍റെ നിര്‍മ്മാതാക്കളായ എന്‍ഡെമോള്‍ ഷൈന്‍ ഹിന്ദി റീമേക്കിന്‍റെ സഹ നിര്‍മ്മാതാക്കളായിരിക്കുമെന്നും പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു.

വന്‍ തുകയ്ക്കാണ് മാസ്റ്ററിന്‍റെ റീമേക്ക് അവകാശം വിറ്റുപോയിരിക്കുന്നതെന്നാണ് വിവരം. സംവിധായകനെ തീരുമാനിച്ചതിനു ശേഷം തമിഴില്‍ വിജയ്‍യും വിജയ് സേതുപതിയും അവതരിപ്പിച്ച നായക-വില്ലന്‍ കഥാപാത്രങ്ങള്‍ക്കായി താരങ്ങളെ തീരുമാനിക്കാനിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ഈ വര്‍ഷത്തിന്‍റെ രണ്ടാംപകുതിയിലാവും റീമേക്കിന്‍റെ ചിത്രീകരണം ആരംഭിക്കുക എന്നാണ് റിപ്പോർട്ട്.

https://www.facebook.com/sumitkadelofficial/posts/1020952678429224

shortlink

Related Articles

Post Your Comments


Back to top button