കൊവിഡ് പ്രതിസന്ധികൾക്കിടയിൽ നിയന്ത്രണങ്ങളോട് കൂടി റിലീസ് ചെയ്ത വിജയ് ചിത്രം മാസ്റ്ററിന് റെക്കോർഡ് കളക്ഷൻ. ഒറ്റ ദിവസത്തെ പ്രദർശനം കൊണ്ട് സിനിമയിലെ വിതരണക്കാർക്ക് ലഭിച്ചത് രണ്ടരക്കോടി. വരുംദിവസങ്ങളിലും ഈ സ്ഥിതി തുടരുമെന്നാണ് തിയേറ്റർ ഉടമകൾ പറയുന്നത്.
ലോകമെമ്പാടും മാസ്റ്ററിന് വൻ വരവേൽപ്പ് ലഭിച്ചതിന്റെ റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. സിനിമ റിലീസ് ആയി ആദ്യ ദിവസം തന്നെ ഓസ്ട്രേലിയയിൽ റെക്കാഡ് സൃഷ്ടിച്ചു. മാസ്റ്റർ സിനിമ രജനീകാന്തിന്റെ ‘2.0’ മറികടന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
Also Read: ‘പൃഥ്വിരാജ് ആയിരുന്നില്ല, അദ്ദേഹമായിരുന്നു ലൂസിഫർ സംവിധാനം ചെയ്യേണ്ടിയിരുന്നത്’; ആന്റണി പെരുമ്പാവൂർ
ചെന്നൈയിൽ നിന്ന് മാത്രമായി ചിത്രം നേടിയത് 1.21 കോടിയാണ്. അതും 50 ശതമാനം ആളുകൾക്ക് മാത്രമായിരുന്നു പ്രദർശനാനുമതി ഉണ്ടായിരുന്നുള്ളൂ എന്നതും ശ്രദ്ധേയം. ആദ്യ ദിനം ചിത്രം നേടിയത് 5.74 കോടിയോളം രൂപയാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വരുന്നത്. കേരളത്തിലും അവസ്ഥ മോശമായിരുന്നില്ല. ആദ്യ ഷോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. മാസ്റ്റർ ഒരു മാസ്സ് ആണെന്നാണ് പ്രേക്ഷക പ്രതികരണം.
Post Your Comments