ബോക്സ്ഓഫിസിൽ കോടികൾ വാരി വിജയ് ചിത്രം മാസ്റ്റർ അരങ്ങേറുന്നു. ആദ്യ ദിനം ഇന്ത്യയൊട്ടാകെ 42.50 കോടി രൂപയാണ് ചിത്രത്തിന് കിട്ടിയിരിക്കുന്ന തുക. തമിഴ്നാട്ടിൽ നിന്നും 26 കോടി നേടിയപ്പോൾ കേരളത്തിലെ ആദ്യ ദിന കലക്ഷൻ 2.2 കോടിയാണ് വാരിക്കൂട്ടിയത്.
റിലീസിങ് സെന്ററുകളിലും റിലീസ് ദിനത്തിലെ മിക്കവാറും എല്ലാ പ്രദര്‍ശനങ്ങളും ഹൗസ് ഫുള്‍ ആയിരുന്നു. കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി അൻപത് ശതമാനം ആളുകളെ മാത്രമാണ് തിയറ്ററിൽ പ്രവേശിപ്പിച്ചിരുന്നത്. എങ്കിലും തമിഴ്നാട്ടിൽ പലയിടത്തും മുഴുവൻ ആളുകളെ കയറ്റിയും പ്രദർശനം നടത്തിയതായി റിപ്പോർട്ട് ചെയ്തിരുന്നു.
തമിഴ്നാട്ടിൽ പുലര്‍ച്ചെ നാല് മണിയ്ക്ക് തന്നെ പലയിടത്തും ഫാന്‍സ് ഷോകള്‍ ആരംഭിച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും മാസ്റ്ററിന് വരവേല്‍പ്പു നല്കാന് അതൊന്നും ആരാധകരെ ബാധിച്ചിട്ടില്ല. കേരളത്തിൽ രാവിലെ ഒൻപത് മണി മുതലായിരുന്നു പ്രദർശനം.
Post Your Comments