പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫർ. മോഹൻലാൽ നായകനായ ചിത്രം മലയാളത്തിലെ ആദ്യ 200 കോടി കളക്ഷൻ ലഭിച്ച പടമാണ്. എന്നാൽ, പൃഥ്വിരാജ് ആയിരുന്നില്ല ലൂസിഫർ സംവിധാനം ചെയ്യേണ്ടിയിരുന്നത്. രാജേഷ് പിള്ളയായിരുന്നു ലൂസിഫർ സംവിധാനം ചെയ്യേണ്ടിയിരുന്നത്. നിർമാതാവ് ആന്റണി പെരുമ്പാവൂർ തന്നെയാണ് ഇക്കാര്യം സ്റ്റാർ ആൻഡ് സ്റ്റൈലിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.
Also Read: സിനിമാ സീരിയൽ താരം ജെസീക്ക കുഴഞ്ഞുവീണു മരിച്ചു
എട്ട് വർഷം മുൻപാണ് തിരക്കഥാകൃത്ത് മുരളി ഗോപി ആശീർവാദിന് വേണ്ടി ലൂസിഫർ എന്ന പേരിൽ ഒരു സിനിമ ചെയ്യാമെന്ന് ഏൽക്കുന്നത്. അന്ന് രാജേഷ് പിള്ളയെ ആയിരുന്നു സംവിധായകൻ ആയി തീരുമാനിച്ചിരുന്നത്. എന്നാൽ, 2016ൽ രാജേഷ് പിള്ള അപ്രതീക്ഷിതമായി വിടപറഞ്ഞു. അതിനുശേഷം പല കാരണങ്ങളാൽ സിനിമ വൈകിപ്പോകുകയായിരുന്നുവെന്ന് ആന്റണി പെരുമ്പാവൂർ പറഞ്ഞു.
ആന്റണിയുടെ വാക്കുകൾ:
ഹൈദരാബാദിൽ പൃഥ്വിരാജ് നായകനായ ടിയാൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ മുരളി ഗോപി വീണ്ടും എന്നെ വിളിച്ചു. ‘അണ്ണാ ഈ സിനിമ ആരെ വെച്ച് ഡയറക്ട് ചെയ്യിക്കാനാണ് പരിപാടി? ‘അതൊന്നും തീരുമാനിച്ചിട്ടില്ലെന്ന് പറഞ്ഞപ്പോൾ ‘സിനിമയുടെ കഥ പൃഥ്വിരാജിനോട് പറഞ്ഞിരുന്നുവെന്നും അയാൾ സിനിമ സംവിധാനം ചെയ്തോട്ടെ എന്ന് ചോദിച്ചുവെന്നും മുരളി ഗോപി പറഞ്ഞു. എന്ത് ചെയ്യണമെന്ന് മുരളി ചോദിച്ചപ്പോൾ എനിയ്ക്കു പെട്ടന്ന് മറുപടി പറയുവാൻ കഴിഞ്ഞില്ല. ഞാൻ ലാൽ സാറിനോട് ചോദിച്ചു. ” അത് കൊള്ളാലോ രാജു പടം ഡയറക്ട് ചെയ്യാൻ പോകയാണോ, നമുക്ക് ചെയ്യാം’. അടുത്ത ദിവസം തന്നെ ഞാൻ ഹൈദരാബാദിലേക്ക് പോയി. ആ പ്രോജെക്റ്റിനെ കുറിച്ച് ധാരണയാക്കി.
മോഹൻലാലിന്റെ വലിയ ഫാൻ ഞാൻ ആണെന്നാണ് ഇതുവരെ ധരിച്ചിരുന്നത്. എന്നാൽ ലൂസിഫർ കണ്ടപ്പോൾ മനസ്സിലായി എന്നേക്കാൾ വലിയ ഫാൻ പൃഥ്വിരാജ് ആണെന്ന്. ചിത്രത്തിനു മൂന്നാം ഭാഗത്തിനും സാധ്യതയുണ്ടെന്ന് മുരളി ഗോപി പറഞ്ഞതായി നിർമാതാവ് വ്യക്തമാക്കുന്നു.
Post Your Comments