
ആഷിഖ് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഖാലിദ് റഹ്മാന് സംവിധാനം ചെയ്യുന്ന ഷൈന്‍ ടോം ചാക്കോ, രജീഷ വിജയന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ലവ്’ചിത്രം റിലീസിനൊരുങ്ങുന്നു. ചിത്രം ജനുവരി 29-ന് തിയറ്ററുകളിൽ തന്നെ റിലീസ് ചെയ്യും.
പൂര്‍ണ്ണമായും ലോക്ഡൗണില്‍ ചിത്രീകരിച്ച സിനിമ ഭാര്യാ-ഭര്ത്താക്കന്മാര് തമ്മിലുള്ള സ്നേഹവും കലഹവുമൊക്കെയാണ് തുറന്നുകാണിക്കുന്നത്. വീണ നന്ദകുമാര്‍, സുധി കോപ്പ, ജോണി ആന്റണി, ഗോകുലന് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം.
Post Your Comments