ബ്രിട്ടനിൽ നിന്നു തിരിച്ചെത്തിയ ചലച്ചിത്ര താരം ലെനയ്ക്ക് കോവിഡാണെന്ന വാർത്തകൾ നിഷേധിച്ച് താരം . ലണ്ടനിൽ നിന്ന് താൻ ആർടിപിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് സ്ഥിരീകരിച്ച ശേഷമാണ് ഇന്ത്യയിലേക്ക് എത്തിയതെന്ന് ലെന പറയുന്നു.നതാലിയ ശ്യാം സംവിധാനം ചെയ്യുന്ന ‘ഫൂട്ട്പ്രിന്‍റ്സ് ഓണ്‍ ദ് വാട്ടര്‍’ എന്ന ഇന്തോ-ബ്രിട്ടിഷ് സിനിമയുടെ ഷൂട്ടിങ്ങിനാണ് ലെന ബ്രിട്ടനിലെത്തിയത്.
‘എനിക്ക് കോവിഡ് പോസിറ്റീവാണെന്നും ബാംഗ്ലൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ചില വാർത്തകൾ പരക്കുന്നുണ്ട്. എന്നാൽ ലണ്ടനിൽ നിന്ന് പോന്നപ്പോൾ തന്നെ ആർടിപിസിആർ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവാണെന്നു സ്ഥിരീകരിച്ചിരുന്നു. യുകെയിൽ നിന്നുള്ള യാത്രക്കാർക്കുള്ള പ്രത്യേക കോവിഡ് മാനദണ്ഡപ്രകാരം ബാംഗ്ലൂരിലെ ആശുപത്രിയിൽ ക്വാറന്റൈനിൽ കഴിയുകയാണ് ഞാൻ. ഞാൻ സുരക്ഷിതയാണ്’ ലെന പറയുന്നു.
Post Your Comments