
സിനിമാ സീരിയൽ നടി ജെസീക്ക കാംപെൽ കുഴഞ്ഞുവീണു മരിച്ചു. 38 വയസ്സായിരുന്നു. വീട്ടിലെ കുളിമുറിയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അമേരിക്കയിലെ പോര്‍ട്ട്‍ലാന്‍റിൽ വെച്ചായിരുന്നു അന്ത്യം.
ഇലക്ഷൻ എന്ന സിനിമയിലൂടെയാണ് ശ്രദ്ധേയയായത്. ഫ്രീക്ക്സ് ആൻഡ് ജീക്ക്സ് എന്ന ടിവിഷോയിലൂടേയും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒലിവർ എന്ന പത്ത് വയസ്സുള്ള ഒരു മകനുണ്ട് ജെസീക്കയ്ക്ക്. ഡാഡ്സ് ഡേ, ജങ്ക്, ദി സേഫ്റ്റി ഓഫ് ഒബ്ജക്ട്, ഓൾമോസ്റ്റ് ഫേമസ് തുടങ്ങിയവയാണ് ജെസീക്ക അഭിനയിച്ച മറ്റ് സിനിമകള്‍. ഡിസംബർ 29നായിരുന്നു മരണം സംഭവിച്ചത്. ജനുവരി 13നാണ് ജെസിക്കയുടെ മരണം സ്ഥിരീകരിച്ച് കുടുംബാംഗങ്ങള്‍ ലോകത്തെ അറിയിച്ചത്.
Post Your Comments