വെള്ളിത്തിരയിൽ ചിരിയുടെ പൂരം തീർത്ത നടനാണ് ജഗതി ശ്രീകുമാര്‍. കാർ ആക്സിഡന്റിൽ ഗുരുതര പരിക്കേറ്റ് വിശ്രമ ജീവിതം നയിക്കുന്ന താരത്തിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ്ആരാധകർ. ഇടയ്ക്ക് ഒരു പരസ്യ ചിത്രത്തിലും ഒരു ചാനൽ ഷോയിലും താരം അതിഥിയായി എത്തിയതോടെ പുതു പ്രതീക്ഷയിലാണ് ആരാധകർ.
ജഗതി ശ്രീകുമാറിന്റെ സ്വാകാര്യ ജീവിതം പല വിവാദങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. ഇപ്പോഴിതാ തന്റെ വിവാഹ മോചനത്തെക്കുറിച്ചും രണ്ടാം വിവാഹത്തെ കുറിച്ചും ജഗതി ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ വർഷങ്ങൾക്കിപ്പുറവും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.
”17 വയസ്സില്‍ കോളജ് പഠനത്തിനിടയിലായിരുന്നു ആദ്യ പ്രണയം, 19-ാം വയസ്സില്‍ അത് സാഫല്യമാക്കിയവനാണ് താന്‍. തമാശ പ്രേമമൊന്നുമായിരുന്നില്ല അത്. അങ്ങനെ വിവാഹിതരായി. പിന്നീട് ആ വിവാഹബന്ധം വേര്‍പെടുത്തി. അതിനു ശേഷം അറേഞ്ച്ഡ് മാര്യേജിന് വിധേയനായി. കാമുകിയെ ചതിച്ചയാളല്ല താന്‍. അഭിനയ രംഗത്തുള്ളയാളായതിനാല്‍ പല പെണ്‍കുട്ടികള്‍ക്കും എന്നെ ഇഷ്ടമായിരുന്നു. എന്നാല്‍ പ്രണയം ഒന്നേയുണ്ടായിട്ടുള്ളൂ. ഇന്നത്തെപ്പോലെയുള്ള സ്വാതന്ത്ര്യമൊന്നുമില്ലായിരുന്നില്ല. കാമുകിയോട് സംസാരിക്കാനും സിനിമ കാണാന്‍ പോവുമെന്നും അന്ന് സ്വാതന്ത്ര്യമില്ലായിരുന്നു.
അപക്വമായ പ്രായത്തിലെ ചാപല്യമായാണ് ഇപ്പോള്‍ അതിനെ കാണുന്നത്. മക്കളൊക്കെ പ്രണയിക്കുന്നതിന് എതിര്‍പ്പൊന്നുമില്ല. അതിന്റെ സുഖദു:ഖങ്ങള്‍ ഒരുമിച്ച് അനുഭവിക്കാന്‍ തയ്യാറായാല്‍ പ്രണയം മനോഹരമാണ്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായിരുന്നു അക്കാലത്ത്. അങ്ങനെയാണ് പിരിയേണ്ടി വന്നത്. ” ജഗതി പറഞ്ഞു
Post Your Comments