കർഷകർ തടസ്സപ്പെടുത്തിയ ജാൻവി കപൂര്‍ നായികയായി അഭിനയിക്കുന്ന ‘ഗുഡ് ലക്ക് ജെറി’ എന്ന സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചു. ഒരു സംഘം കര്‍ഷകര്‍ പഞ്ചാബില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന താരത്തിന്റെ സിനിമയുടെ ചിത്രീകരണം തടസപ്പെടുത്തുകയായിരുന്നു. കര്‍ഷകര്‍ക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിക്കണമെന്ന് ആയിരുന്നു ആവശ്യം. തുടർന്ന് ജാൻവി കപൂര്‍ കര്‍ഷകര്‍ക്ക് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ അനുകൂല പ്രസ്താവന ഇറക്കിയതോടെ സിനിമയുടെ ചിത്രീകരണം തുടരുകയാണ്.
ഗുഡ് ലക്ക് ജെറിയുടെ ചിത്രീകരണ സ്ഥലത്തേയ്ക്ക് ഒരു സംഘം കര്‍ഷകര്‍ എത്തുകയായിരുന്നു. കര്‍ഷക നിയമത്തിന് എതിരായി പ്രസ്താവന ഇറക്കണമെന്ന് ആയിരുന്നു ആവശ്യം. കര്‍ഷകര്‍ രാജ്യത്തിന്റെ ഹൃദയമാണ്. രാജ്യത്തിന് ഭക്ഷണം നല്‍കുന്നതിന് അവര്‍ വഹിക്കുന്ന റോള്‍ എനിക്ക് മനസിലാകും, കര്‍ഷകര്‍ക്ക് ഗുണകരമാകുന്ന കാര്യം ഉടനുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ജാൻവി കപൂര്‍ പറഞ്ഞു.
സിദ്ധാര്‍ഥ് സെൻഗുപ്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നയൻതാര നായികയായ കൊലമാവ് കോകില എന്ന സിനിമയുടെ ഹിന്ദി റീമേക്ക് ആണ് ഗുഡ് ലക്ക് ജെറി.
Post Your Comments