ധനുഷിനെ നായകനാക്കി സെൽവരാഘവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നാനേ വരുവേൻ’. യുവൻ ശങ്കർ രാജ സംഗീത സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. അരവിന്ദ് കൃഷ്ണ ചിത്രത്തിൻ്റെ ഛായാഗ്രഹണവും നിർവ്വഹിക്കും.
കലൈപ്പുലി എസ് തനുവിൻ്റെ വി ക്രിയേഷൻസാണ് നാനേ വരുവേൻ നിർമ്മിക്കുന്നത്. ധനുഷും സെൽവരാഘവനും വീണ്ടും ഒന്നിക്കുന്നു എന്ന നിലയിലും ‘നാനേ വരുവേൻ’ പ്രേക്ഷകരിൽ വലിയ പ്രതീക്ഷയുളവാക്കുന്നതാണ്.
ചിത്രത്തിലെ നായിക ആരാണെന്നോ വില്ലൻ കഥാപാത്രമുണ്ടോ അതാരാണ് അവതരിപ്പിക്കുക എന്നോ തുടങ്ങിയ വിശേഷങ്ങളൊന്നും അണിയറപ്രവർത്തകർ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ജഗമേ തന്തിരം എന്ന ചിത്രത്തിൻ്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ധനുഷ് ഇപ്പോൾ. സെൻസേഷണൽ സംവിധായകനായ കാർത്തിക്ക് സുബ്ബരാജാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്.
Post Your Comments