GeneralLatest NewsMollywoodNEWS

അച്ഛനായ സന്തോഷം പങ്കുവെച്ച് അരുൺ ഗോപൻ

കുഞ്ഞ് ജനിച്ച വിവരം പങ്കുവെച്ച് അരുൺ ഗോപൻ

കുടുംബത്തിലേക്ക് പുതിയ അതിഥിയെ വരവേറ്റ് യുവ ഗായകൻ അരുണ്‍ ഗോപൻ. താൻ അച്ഛനായ സന്തോഷം സോഷ്യൽ മീഡിയയിലൂടെയാണ്‌ അരുൺ അറിയിച്ചത്. അവതാരക നിമ്മിയാണ് അരുണിന്റെ ഭാര്യ. ഇരുവർക്കും ആൺകുഞ്ഞാണ്‌ പിറന്നത്. നേരത്തെ ഗര്‍ഭകാല ഫോട്ടോഷൂട്ട് ഇരുവരും പങ്കുവെച്ചിരുന്നു.

ഒരു കുഞ്ഞ് ജനിച്ച കാര്യം എല്ലാവരെയും അറിയിക്കുന്നതിന്റെ ആവേശത്തിലാണ് ഞങ്ങള്‍. എല്ലാവരുടെയും സ്‍നേഹത്തിനും പ്രാര്‍ഥനയ്‍ക്കും നന്ദി. ജീവിതത്തില്‍ പുതിയ യാത്രയ്‍ക്ക് ദൈവത്താല്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നുവെന്നാണ് അരുണ്‍ ഗോപൻ പറഞ്ഞിരിക്കുന്നത്.

shortlink

Post Your Comments


Back to top button