ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായും. ഇരുവരും ഒരുമിച്ചഭിനയിച്ച് 2007ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ഗുരു’. ഇപ്പോഴിതാ ഗുരുവിന്റെ പതിനാലാം വാർഷികത്തിൽ ചിത്രത്തിന്റെ പ്രീമിയറിനായി ന്യൂയോർക്കിൽ അഭിഷേകിനൊപ്പമെത്തിയ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ഐശ്വര്യ.
‘അന്ന് ഈ ദിവസം.. പതിനാലു വർഷങ്ങൾ..എന്നന്നേക്കും ഓർമ്മകളിൽ ഗുരു..’ എന്നാണ് ചിത്രങ്ങൾക്കൊപ്പം ഐശ്വര്യ റായ് കുറിക്കുന്നത്. മണിരത്നത്തിന്റെ ചിത്രവും ഐശ്വര്യ പങ്കുവച്ചിട്ടുണ്ട്. നേരത്തെ തന്റെ കരിയറിലെ ഏറ്റവും ക്രിയാത്മകമായി സംതൃപ്തമായ ചിത്രങ്ങളിലൊന്നാണ് ഗുരു എന്ന് അഭിഷേക് ബച്ചൻ വിശേഷിപ്പിച്ചിരുന്നു.
https://www.instagram.com/p/CJ9R7uzpBca/?utm_source=ig_web_copy_link
Post Your Comments