CinemaGeneralLatest NewsMollywoodNEWS

ചേട്ടനായി മമ്മുക്ക അനിയനായി മോഹൻലാൽ: തന്റെ സ്വപ്‍ന സിനിമ നടക്കാതിരുന്നതിനെക്കുറിച്ച് തുളസീദാസ്

പക്ഷെ മമ്മുക്കയുടെ ചോദ്യത്തിൽ നിന്ന് എനിക്ക് മനസ്സിലായി അദ്ദേഹത്തിന് മൂത്ത സഹോദരന്റെ റോൾ ചെയ്യാൻ താത്പര്യമില്ലെന്ന്

മമ്മൂട്ടിയേയും മോഹൻലാലിനെയും ഒന്നിപ്പിച്ചു കൊണ്ട് ഞാൻ ഒരു സിനിമ ആലോചിച്ചു. അത് നടക്കാതെ പോയതിന്റെ കാരണം വെളിപ്പെടുത്തി  സംവിധായകൻ തുളസീദാസ്.
തൊണ്ണൂറുകളിൽ ഹിറ്റ് സിനിമകൾ ചെയ്ത തുളസീദാസ് എന്ന സംവിധായകൻ മോഹൻലാലിനെയും, മമ്മൂട്ടിയേയും മനസ്സിൽ കണ്ടു കൊണ്ട് ഒരു സിനിമ പ്ലാൻ ചെയ്തിരുന്നു. പക്ഷെ അത് പിന്നീട് നടന്നില്ല. ‘ആയിരം നാവുള്ള അനന്തൻ’ എന്ന പേരിൽ ആ സിനിമ വന്നെങ്കിലും മോഹൻലാലിനെ തനിക്ക് ആ സിനിമയിൽ അഭിനയിപ്പിക്കാൻ കഴിഞ്ഞില്ലെന്നു തുറന്നു പറയുകയാണ് തുളസീദാസ്.

“ഞാൻ വർഷങ്ങൾക്ക് മുൻപ് മോഹൻലാലിനെയും മമ്മൂട്ടിയെയും ഒന്നിപ്പിച്ചു കൊണ്ട് ഒരു സിനിമ പ്ലാൻ ചെയ്തിരുന്നു. മമ്മൂട്ടി ജ്യേഷ്ഠസഹോദരനായും, മോഹൻലാൽ അനിയനായും. പക്ഷെ അത് നടന്നില്ല. മോഹൻലാലിൻറെ തിരക്ക് ആയിരുന്നു അതിന്റെ പ്രധാന കാരണം. ഞാൻ പിന്നീട് മമ്മുക്കയോട് കഥ പറയാൻ പോയപ്പോൾ കഥ കേട്ട് കഴിഞ്ഞു അദ്ദേഹം ആദ്യം ചോദിച്ചത് ഇതിലെ ചേട്ടന്റെ കഥാപാത്രം ആര് ചെയ്യും എന്നാണ്. അത് കേട്ടതും എനിക്ക് മറുപടി ഇല്ലാതായി. കാരണം ഞാൻ ഇതിൽ ചേട്ടന്റെ റോളിലാണ് മമ്മുക്കയെ കണ്ടിരിക്കുന്നത്. ലാലേട്ടന് ചെയ്യാൻ കഴിയില്ലെന്ന് ഉറപ്പായത് കൊണ്ട് അനിയൻ കഥാപാത്രമായി ജയറാമിനെയാണ് മനസ്സിൽ കണ്ടിരുന്നത്. പക്ഷെ മമ്മുക്കയുടെ ചോദ്യത്തിൽ നിന്ന് എനിക്ക് മനസ്സിലായി അദ്ദേഹത്തിന് മൂത്ത സഹോദരന്റെ റോൾ ചെയ്യാൻ താത്പര്യമില്ലെന്ന്. അത് ചെയ്യേണ്ടത് മമ്മുക്കയാണെന്ന് പറഞ്ഞാൽ എനിക്ക് എന്താടോ അത്രയും പ്രായമായോ എന്നൊക്കെ ചോദിച്ചു അദ്ദേഹം ചൂടായാലോ എന്ന് പേടിച്ച് ഞാൻ ഒന്നും മിണ്ടിയില്ല. പെട്ടെന്ന് ചേട്ടന്റെ റോൾ ചെയ്യുന്നതാരാ എന്ന് ചോദിച്ചപ്പോൾ മുരളി എന്ന മറുപടിയായാണ് ഞാൻ കൊടുത്തത്. കഥ പറഞ്ഞപ്പോൾ മുരളി ചേട്ടനും സമ്മതമായി. അങ്ങനെയാണ് ‘ആയിരം നാവുള്ള അനന്തൻ’ എന്ന സിനിമ സംഭവിക്കുന്നത്.

(സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ തുളസീദാസ് പങ്കുവച്ചത്)

shortlink

Related Articles

Post Your Comments


Back to top button