ഒരു പഴയ ബോംബ് കഥ, മാഫി ഡോണ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ നടി ശ്രീവിദ്യയ്ക്ക് ആരാധകർ ഏറെയാണ്. സ്റ്റാര്‍മാജിക് എന്ന പരിപാടിയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്കും ഏറെ പരിചിതയാണ് ശ്രീവിദ്യ. പ്രവാസിയായ അച്ഛനെ കുറിച്ച് വികാരഭരിതയായി ശ്രീവിദ്യ സ്റ്റാര്‍മാജിക് വേദിയില്‍ പറഞ്ഞ വാക്കുകള്‍ വേദനയോടെയാണ് പലരും കേട്ടത്.അതിനെക്കുറിച്ചു തുറന്നു പറയുകയാണ് താരമിപ്പോൾ.
അമ്മ ഗര്‍ഭിണിയായ ശേഷമാണ് അച്ഛന് ഗള്‍ഫിലേക്ക് പോയതെന്നും പിന്നീട് തന്റെ മൂന്നാം വയസിലാണ് അച്ഛനെ താന്‍ നേരിട്ടുകണ്ടതെന്നും ശ്രീവിദ്യ പറഞ്ഞിരുന്നു. അച്ഛന് വന്നിറങ്ങുമ്പോള്‍ തനിക്കൊപ്പം കസിനും ഉണ്ടായിരുന്നു. എന്നാല്‍ അച്ഛന് പെട്ടെന്ന് അതില്‍ ഏതാ മോളെന്ന് തിരിച്ചറിയാന്‍ ആയില്ലെന്നും താരം പറഞ്ഞു. അതേസമയം ജീവിതത്തില്‍ താന്‍ എറ്റവും മിസ് ചെയ്തിട്ടുളളത് അച്ഛനെയാണെന്ന് ശ്രീവിദ്യ വനിതയ്ക്ക് നൽകിയ അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.
read also:തല മുഴുവൻ മറച്ചാലും ‘മാസ്റ്റർ’ കണ്ടാൽ മതി ; സിനിമ കാണാനെത്തിയ ആരാധകന്റെ ചിത്രം വൈറലാകുന്നു
”അച്ഛന് ജീവിതത്തിന്റെ നല്ലൊരു പങ്കും ഗള്‍ഫിലായിരുന്നു. വല്ലപ്പോഴുമേ നാട്ടില്‍ വന്നിരുന്നുളളു. അച്ഛനോടൊപ്പം ചെലവഴിച്ച് സന്തോഷിച്ച് കൊതിതീരുംമുന്‍പെ തിരികെ പോകുകയും ചെയ്യും. ഞാന്‍ ജീവിതത്തില്‍ എറ്റവും മിസ് ചെയ്തിട്ടുളളത് അച്ഛനെയാണ്.. വരുന്ന മാര്‍ച്ചില്‍ അച്ഛന് നാട്ടിലേക്ക് വരുന്നുണ്ട്. അതിന്റെ സന്തോഷത്തിലാണ്, ഇനി അച്ഛനെ വിടുന്നില്ല. സ്റ്റാര്‍ മാജിക്കില്‍ അച്ഛനെ കുറിച്ച് പറഞ്ഞ ശേഷം ഒരുപാട് പേര് തന്നെ വിളിച്ചു. ഇത് കണ്ട് ചിന്നൂ ഇതൊക്കെ എല്ലാ പ്രവാസികളുടെയും അനുഭവമാണ് എന്നാണ് അച്ഛന് പറഞ്ഞത്. അന്ന് അച്ഛന്റെ വാക്കുകളിലെ വേദന ഞാന്‍ അറിഞ്ഞു. എല്ലാവരും പറയും ഞാന്‍ അച്ഛന് കുട്ടിയാണെന്ന്. അച്ഛന് പെട്ടെന്ന് ദേഷ്യം വരും. അച്ഛനെ കൂളാക്കാന്‍ പറ്റുന്ന ഒരെയൊരാള്‍ താനാണ്. ഇതിനായി അമ്മ പലപ്പോഴും എന്റെ സഹായമാണ് തേടാറുളളത്. -ശ്രീവിദ്യ പറഞ്ഞു.
40 വര്‍ഷത്തിലേറെയായി ബഹ്റിനില്‍ സെയില്‍സ് മാനേജറായി ജോലി ചെയ്യുന്ന അച്ഛൻ കുഞ്ഞമ്പുവും അമ്മ വസന്തയും ചേട്ടന് ശ്രീകാന്തും ഉള്‍പ്പെടുന്നതാണ് ശ്രീവിദ്യയുടെ കുടുംബം.
Post Your Comments