വൻ വിജയം നേടിയ കുഞ്ചാക്കോ ബോബന്റെ ക്രൈം ത്രില്ലർ ചിത്രം ‘അഞ്ചാം പാതിരാ’യ്ക്കെതിരെ മോഷണരോപണവുമായി ശ്രദ്ധേയ എഴുത്തുകാരനായ ലാജോ ജോസ്. ചിത്രത്തിലെ കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ച ‘ഡോ. അന്‍വര്‍ ഹുസൈന്’ കഥാപാത്രം ഉൾപ്പടെയുള്ള അഞ്ച് പ്രധാന കഥാപാത്രങ്ങളുടെ നിര്‍മ്മിതിയും ചില കഥാസന്ദര്‍ഭങ്ങളും തന്റെ രണ്ട് നോവലുകളില്‍ നിന്നെടുത്തതാണെന്ന് ലാജോ ജോസ് ആരോപിക്കുന്നു.
അഞ്ചാം പാതിരായുടെ രണ്ടാംഭാഗം എന്ന പോലെ പുതിയ ക്രൈം ത്രില്ലര്‍ ചിത്രം മിഥുന് മാനുവല്‍ തോമസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മിഥുന് മാനുവല്‍ തോമസ് ഫേസ്ബുക്കിലൂടെ പങ്കുവച്ച ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററിനു താഴെ കമന്റ്റ് ചെയ്തുകൊണ്ടാണ് ലാജോ ജോസ് ഈ ആരോപണം ആദ്യമായി ഉയര്‍ത്തിയത്.
Post Your Comments