BollywoodGeneralLatest NewsMovie GossipsNEWS

ഞങ്ങളുടെ കുഞ്ഞിനെ വെറുതെ വിട്ടേക്കണം ; പാപ്പരാസികൾക്ക് താക്കീതുമായി അനുഷ്‍കയും വിരാട് കോലിയും

മകളുടെ ചിത്രങ്ങൾ എടുക്കരുതെന്ന് നിർദ്ദേശവുമായാണ് ഇപ്പോൾ താരദമ്പതികൾ എത്തിയിരിക്കുന്നത്

ആരാധകർക്ക് ഏറെ പ്രിയങ്കരരായ താരദമ്പതികളാണ് അനുഷ്‍ക ശര്‍മയും വിരാട് കോലിയും. അടുത്തിടെയാണ് ഇരുവർക്കും മകൾ ജനിച്ചത്. തങ്ങളുടെ ചിത്രങ്ങൾ അനുവാദമില്ലാതെ എടുത്തത് പോലെ ഇനി ഞങ്ങളുടെ മകളുടെ ചിത്രങ്ങൾ എടുക്കരുതെന്ന് നിർദ്ദേശവുമായാണ് ഇപ്പോൾ താരദമ്പതികൾ എത്തിയിരിക്കുന്നത്.കുഞ്ഞിന്റെ ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നവര്‍ക്ക് എതിരെയാണ് താരദമ്പതിമാര്‍ രംഗത്ത് എത്തിയത്.

ഇത്രയും വര്‍ഷങ്ങളായി ഞങ്ങളോട് കാട്ടിയ സ്‍നേഹത്തിന് നന്ദി. നമ്മുടെ ജീവിതത്തിലെ മനോഹര നിമിഷം നിങ്ങള്‍ക്കൊപ്പം ആഘോഷിക്കാൻ സന്തോഷമേ ഉള്ളൂ. പക്ഷേ മാതാപിതാക്കള്‍ എന്ന നിലയില്‍ ഒരു ചെറിയ അഭ്യര്‍ഥന. ഞങ്ങളുടെ കുഞ്ഞിനെ സ്വകാര്യത സംരക്ഷിക്കണം, അതിന് നിങ്ങളുടെ സഹായവും പിന്തുണയും വേണമെന്ന് അനുഷ്‍ക ശര്‍മയും വിരാട് കോലിയും പറയുന്നു. ഞങ്ങളെ ഫീച്ചര്‍ ചെയ്യുന്ന കണ്ടന്റുകള്‍ ലഭ്യമാക്കാൻ ഞങ്ങള്‍ എപ്പോഴും ശ്രമിക്കാറുണ്ട്. പക്ഷേ ഞങ്ങളുടെ കുഞ്ഞ് ഉള്‍ക്കൊള്ളുന്ന കണ്ടന്റുകള്‍ എടുക്കരുത് എന്ന് അഭ്യര്‍ഥിക്കുന്നു. എല്ലാവരും ഇക്കാര്യം മനസിലാക്കുമെന്നും വിരാട് കോലിയും അനുഷ്‍ക ശര്‍മയും പറയുന്നു.

അടുത്തിടെ ബാല്‍ക്കണിയില്‍ ഇരിക്കുമ്പോള്‍ ഫോട്ടോ എടുക്കുകയും അത് പ്രസിദ്ധീകരിക്കുകയും ചെയ്‍തതിന് എതിരെ പ്രതിഷേധവുമായി അനുഷ്‍ക ശര്‍മ രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button