GeneralLatest NewsMollywoodNEWS

വീ ഹാവ് ലെഗ്‌സ് കാമ്പയിനില്‍ ഇടപെടാതിരുന്നതിന്റെ കാരണം തുറന്നു പറഞ്ഞു നമിത പ്രമോദ്

പ്രതികരിക്കണം എന്ന് തോന്നുന്ന വിഷയങ്ങളില്‍ പ്രതികരിച്ചാല്‍ പോരേ?

മലയാളത്തിന്റെ പ്രിയതാരങ്ങളിൽ ഒരാളാണ് നമിത പ്രമോദ്. സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവയ്ക്കാറുള്ള താരം സാമൂഹികമായ വിഷയങ്ങളിലെല്ലാം പ്രതികരിക്കാറില്ല. അതിനെക്കുറിച്ചു താരം പറയുന്നു.

താന്‍ പ്രതികരിക്കണം എന്ന് തോന്നുന്ന വിഷയങ്ങളില്‍ മാത്രമേ പ്രതികരിക്കുകയുള്ളൂ. വീ ഹാവ് ലെഗ്‌സ് കാമ്ബയിനില്‍ ഇടപെടാതിരുന്നത് എന്തെന്ന ചോദ്യത്തിന് താരം മറുപടിയായി പറഞ്ഞു.

”പ്രതികരിക്കണം എന്ന് തോന്നുന്ന വിഷയങ്ങളില്‍ പ്രതികരിച്ചാല്‍ പോരേ? അതാണ് എന്റെ പോളിസി. ലോകത്ത് എന്ത് പ്രശ്‌നമുണ്ടായാലും അതില്‍ പ്രതികരിക്കണം എന്നില്ല. അങ്ങനെ ചിന്തിക്കുന്ന മനസ് അല്ല എന്റേത്. സോഷ്യല്‍ മീഡിയയില്‍ ഉണ്ടാകുന്ന ഇത്തരം കാര്യങ്ങളൊന്നും ഞാന്‍ ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം. സിനിമയല്ലാതെ ഒരുപാട് കാര്യങ്ങള്‍ എനിക്ക് ചെയ്യാനുണ്ട്’, വനിത മാസികയുമായുളള അഭിമുഖത്തിലായിരുന്നു നമിതയുടെ മറുപടി.

shortlink

Related Articles

Post Your Comments


Back to top button