CinemaGeneralKollywoodLatest NewsMovie GossipsNEWS

കുടുംബത്തെ അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന് മുത്തുലക്ഷ്മി ; വീരപ്പനെ കുറിച്ചുള്ള വെബ് സീരീസിന് വിലക്ക്

സ്വകാര്യതയ്ക്കുമേലുള്ള കടന്നുകയറ്റമാണെന്ന് വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി

ബെംഗളുരു: ഭാര്യ മുതുലക്ഷിമിയുടെ പരാതിയെ തുടർന്ന് വീരപ്പനെ കുറിച്ചുള്ള വെബ് സീരീസിന് വിലക്ക്. ‘വീരപ്പൻ: ഹങ്കർ ഫോർ കില്ലിങ്’ എന്ന വെബ് സീരീസിനാണ് കർണാടക കോടതി താത്കാലിക വിലക്കേർപ്പെടുയത്തിയത്. സീരിസ് റിലീസിന് തയ്യാറെടുത്തിരിക്കുന്നതിനിടയിലാണ് ഇപ്പോൾ വിലക്ക് ലഭിച്ചിരിക്കുന്നത്.

സീരീസ് തന്റെ വ്യക്തി ജീവിതത്തിലേക്കുള്ള കടന്നു കയറ്റവും ലംഘനവുമാകുമെന്നും മുത്തുലക്ഷ്മി പറയുന്നു. മുമ്പ് പലരും വീരപ്പനെ കുറിച്ച് സിനിമയെടുത്ത് പണം സമ്പാദിക്കുകയും തങ്ങളുടെ കുടുംബത്തെ അപമാനിക്കുകയും ചെയ്തിട്ടുണ്ട്.

നേരത്തെ വീരപ്പന്റെ കഥ സിനിമയാക്കിയപ്പോൾ ചെന്നൈ സിറ്റി സിവിൽ കോടതി മുതൽ സുപ്രീംകോടതി വരെ മുത്തുലഷ്മി സമീപിച്ചിരുന്നു. ഒടുവിൽ സിനിമ നിർമിച്ചു കഴിഞ്ഞപ്പോൾ തനിക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു കോടതി വധി. ഇപ്പോൾ വീണ്ടുമൊരു സിനിമ തന്റെ ഭർത്താവിനെ കുറിച്ച് വരുമ്പോൾ, തന്റെ കുടുംബം നിരന്തരം അപമാനിക്കപ്പെടുകയാണെന്ന് മുത്തുലക്ഷ്മി പറയുന്നു.

വെബ് സീരീസിന് വിലക്ക് ഏർപ്പെടുത്തിയതോടെ ഒടിടി, യൂട്യൂബ്, സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ ചിത്രം റിലീസ് ചെയ്യാൻ സാധിക്കില്ല. എഎംആർ പിക്ചേഴ്സാണ് സീരിസ് ഒരുക്കുന്നത്. ഫെബ്രുവരി ആറിന് കേസ് വീണ്ടും പരിഗണിക്കും.

shortlink

Post Your Comments


Back to top button