മോശം പ്രകടനമെന്ന് ആരാധകൻ ; നിരാശപ്പെടുത്തിയൽ ക്ഷമിക്കണം, മാധവന്റെ മറുപടി വൈറലാകുന്നു

അടുത്ത തവണ കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമിക്കാമെന്ന് മാധവൻ

മലയാള ചിത്രം ചാർളിയുടെ തമിഴ് പതിപ്പാണ് മാരാ. ദുൽഖർ അവതരിപ്പിച്ച കഥാപാത്രത്തെ നടൻ മാധവനാണ് തമിഴിൽ അവതരിപ്പിച്ചത്. എന്നാൽ ചിത്രത്തിൽ താരത്തിന് വേണ്ടത്ര പ്രകടനം കാഴ്ച്ചവെയ്ക്കാൻ സാധിക്കില്ലെന്നാണ് പൊതുവെ അഭിപ്രായം. മോശം റിവ്യൂ ആണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ശരാശരിയിലും താഴെയാണ് ചിത്രമെന്ന് കണ്ടവർ അഭിപ്രായപ്പെടുന്നു. ചിത്രം കണ്ട് ഏറെ നിരാശരായെന്നാണ് മാധവന്റെ ആരാധകർ പോലും പറയുന്നത്.

സിനിമയെ കുറിച്ച് ഒരു ആരാധകന്റെ ട്വീറ്റിന് മാധവൻ നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. തന്റെ പ്രകടനം മോശമാണെന്ന് തുറന്നു പറഞ്ഞ പ്രേക്ഷകനോട് പ്രകോപിതനാകാതെ പക്വതയോടെയും വിനയത്തോടെയുമുള്ള മാധാവന്റെ മറുപടി സിനിമ ഇഷ്ടമാകാത്തവർക്കും ഇഷ്ടപ്പെടും.‌നിരാശപ്പെടുത്തിയൽ ക്ഷമിക്കണം സഹോദരാ, അടുത്ത തവണ കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമിക്കാം. എന്നായിരുന്നു താരം മറുപടി നൽകിയത്.

Share
Leave a Comment