
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടിയാണ് സംവൃത സുനിൽ. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടു നിന്ന സംവൃത അടുത്തിടയിലാണ് ബിജുമേനോൻ നായകനായെത്തിയ ‘സത്യം പറഞ്ഞാൽ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയത്. തന്റെ കുടുംബ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.
സംവൃതയുടെ ഒരു കുട്ടിക്കാല ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സംവൃതയുടെ സഹോദരി സൻജുക്തയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ലാൽജോസ് ചിത്രം രസികനിലൂടെയാണ് സംവൃത മലയാള സിനിമയിലേക്ക് എത്തുന്നത്. തുടർന്ന് മലയാളത്തിലെ നിരവധി പ്രമുഖ നായകന്മാർക്കൊപ്പം താരം അഭിനയിച്ചു.
https://www.instagram.com/p/CG-koVlsaTw/?utm_source=ig_web_copy_link
Post Your Comments