![](/movie/wp-content/uploads/2021/01/kunchako-1.jpg)
കുഞ്ചാക്കോ ബോബനെ കേന്ദ്രകഥാപാത്രമാക്കി ജിസ് ജോയ് ഒരുക്കുന്ന പുതിയ ചിത്രമാണ് മോഹൻ കുമാര്‍ ഫാൻസ്. സിനിമയുടെ ട്രെയ്‌ലർ പുറത്തുവിട്ടു.പുതിയ നടന്മാരുടെ കുത്തൊഴുക്കിൽ കാലം മറന്നുപോയ ഒരു നടന്‍റെ ജീവിതം പറയുന്നതാണ് സിനിമയെന്ന് ട്രെയിലർ സൂചന നൽകുന്നുണ്ട്.
കുഞ്ചാക്കോ ബോബന് പുറമെ സിദ്ധിഖ്, ആസിഫ് അലി, കെപിഎസി ലളിത, ശ്രീനിവാസന്‍, മുകേഷ്, വിനയ് ഫോര്‍ട്ട്, രമേഷ് പിഷാരടി, കൃഷ്ണശങ്കര്‍, അലൻസിയര്‍ തുടങ്ങി നിരവധി താരങ്ങള്‍ സിനിമയിൽ അണിനിരക്കുന്നുണ്ട്. ആസിഫ് അലി അതിഥി വേഷത്തിൽ എത്തുന്നു. സൂപ്പർ ഹിറ്റ് സിനിമകളുടെ തിരക്കഥകളൊരുക്കി ശ്രദ്ധേയരായ ബോബി- സഞ്ജയ് ആണ് സിനിമയ്ക്ക് കഥ ഒരുക്കുന്നത്. പുതുമുഖമായ അനാർക്കലിയാണ് നായിക.
Post Your Comments