കഴിഞ്ഞ ദിവസങ്ങൾക്കു മുമ്പാണ് സംസ്ഥാനത്തെ ഇതിയറ്ററുകൾ തുറക്കുന്നതിൽ അന്തിമ തീരുമാനം എടുത്തത്. തമിഴ് നടൻ വിജയ് നടാനായി എത്തുന്ന ചിത്രം മാസ്റ്റർ ആണ് തിയറ്ററുകളിൽ ആദ്യം പ്രദർശനത്തിനെത്തുക. അതിനു പിന്നാലെ മലയാളത്തിൽ ആദ്യം റിലീസ് ചെയുന്നത് ജയസൂര്യയുടെ ‘വെള്ളം’ എന്ന ചിത്രമാണ്. ഇപ്പോഴിതാ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്.
പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 22നാണ് ചിത്രം തീയേറ്ററുകളിലെത്തുക. ‘ക്യാപ്റ്റനു’ ശേഷം ജയസൂര്യയും പ്രജേഷ് സെന്നും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് വെള്ളം. സംയുക്തമേനോൻ, സ്നേഹ പാലിയേരി എന്നിവരാണ് നായികമാർ. സിദ്ദിഖ്, ശ്രീലക്ഷ്മി, ബാബു അന്നൂർ, സന്തോഷ് കീഴാറ്റൂർ, ബൈജു, നിർമൽ പാലാഴി, ജോണി ആന്റണി, ഇടവേള ബാബു , ജിൻസ് ഭാസ്കർ, പ്രിയങ്ക, വെട്ടുകിളി പ്രകാശ്, മിഥുൻ, ബാല ശങ്കർ, സിനിൽ സൈനുദ്ദീൻ, അധീഷ് ദാമോദർ, സതീഷ് കുമാർ, ശിവദാസ് മട്ടന്നൂർ എന്നിവർക്കൊപ്പം ഇന്ദ്രൻസ് അതിഥി വേഷത്തിലും എത്തുന്നു. ഫ്രണ്ട്‍ലി പ്രൊഡക്ഷൻസിനു വേണ്ടി ജോസ്‍കുട്ടി മഠത്തിൽ, യദുകൃഷ്ണ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവരാണ് നിർമ്മാണം. ഛായാഗ്രഹണം റോബി വര്‍ഗീസ്. സംഗീതം ബിജിബാല്‍. എഡിറ്റിംഗ് ബിജിത്ത് ബാല. സെൻട്രൽ പിക്ചേഴ്സ് തീയറ്ററുകളിൽ എത്തിക്കുന്നു.
Leave a Comment