ഫാസിൽ എന്ന സംവിധായകന്റെ എവർഗ്രീൻ ഹിറ്റ് ചിത്രമാണ് മണിച്ചിത്രത്താഴ്. മോഹൻലാൽ, സുരേഷ് ഗോപി, ശോഭന ഉൾപ്പടെ വലിയ താര നിര അഭിനയിച്ച ചിത്രത്തിൽ മലയാളത്തിലെ ശ്രദ്ധേയമായ ഒട്ടുമിക്ക താരങ്ങളൂം അഭിനയിച്ചിരുന്നു. അങ്ങനെയൊരു സിനിമയിൽ എന്ത് കൊണ്ട് ജഗതി ശ്രീകുമാറിനെ പോലെയൊരു നടനെ ഫാസിൽ എന്ന സംവിധായകൻ ഉൾപ്പെടുത്തിയില്ല എന്നത് പ്രേക്ഷകർക്ക് ഇന്നും സംശയം ഉളവാക്കുന്ന കാര്യമാണ്. കാരണം അന്നത്തെ എല്ലാ സിനിമകളിലും ജഗതി ശ്രീകുമാർ എന്ന നടന്റെ പ്രസൻസ് ഉണ്ടാകുമ്പോൾ എന്ത് കൊണ്ട് ഇത്തരമൊരു ക്ലാസിക് ഹിറ്റ് ചിത്രത്തിൽ ജഗതി ശ്രീകുമാർ അഭിനയിക്കാതെ പോയി എന്ന് മണിച്ചിത്രത്താഴ് കണ്ട പ്രേക്ഷകരും ചിന്തിക്കുന്നുണ്ടാകാം. എന്നാൽ ആ സിനിമയിലേക്ക് ജഗതി ശ്രീകുമാർ എന്ന നടനെ വിളിച്ചു എന്നതാണ് സത്യം. പക്ഷെ എന്ത് കൊണ്ട് താൻ മണിച്ചിത്രത്താഴ് എന്ന സിനിമയുടെ ഭാഗമാകാതെ പോയി എന്നതിന് മുൻപൊരിക്കൽ ഒരു ടെലിവിഷൻ ചാനലിൽ നൽകിയ അഭിമുഖ പരിപാടിയിൽ ജഗതി ശ്രീകുമാർ തുറന്നു പറഞ്ഞിരുന്നു.
അന്ന് ജഗതി ശ്രീകുമാർ പറഞ്ഞതിങ്ങനെ
“ഫാസിൽ എന്നെ മണിച്ചിത്രത്താഴ് എന്ന സിനിമയിലേക്ക് വിളിച്ചതാണ്. പക്ഷെ എനിക്ക് അഭിനയിക്കാൻ കഴിഞ്ഞില്ല കാരണം താഹ എന്ന സംവിധായകന് ഞാന് അതിനു മുൻപേ വാക്ക് കൊടുത്തു പോയി. മുകേഷ് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപത്രങ്ങളായി അഭിനയിക്കുന്ന ‘വാരഫലം’ എന്ന സിനിമയ്ക്ക് വേണ്ടി. മണിച്ചിത്രത്താഴിൽ അഭിനയിക്കാൻ വേണ്ടി ഞാൻ എന്റെ വാക്ക് മാറ്റാൻ ഒരുക്കമല്ലായിരുന്നു. സിനിമയിൽ കമ്മിറ്റ് മെന്റ് പ്രധാനമാണ്. ഞാൻ എന്റെ അച്ഛനിൽ നിന്നാണ് അത് പഠിച്ചത്”.
Post Your Comments