നടൻ അപ്പാനി ശരത് രണ്ടാമതും അച്ഛനായി. കുഞ്ഞിക്കൈയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് തനിക്ക് ഒരു ആൺകുഞ്ഞു കൂടി ജനിച്ച വിവരം താരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.എല്ലാവരുടെയും സ്നേഹത്തിനും, അനുഗ്രഹത്തിനും ആശംസയ്ക്കും നന്ദി പറഞ്ഞ് കൊണ്ടാണ് ശരത് പോസ്റ്റ് ഇട്ടിരിക്കുന്നത്.
ശരത്-രേഷ്മ ദമ്പതികളുടെ ആദ്യത്തെ കുഞ്ഞ് പെൺകുട്ടിയാണ്. അവന്തിക എന്നാണ് മകളുടെ പേര്. ഇനി അവന്തികയ്ക്കു കൂട്ടായി കുഞ്ഞനുജനും കൂടി. അച്ഛൻ എന്ന പദവി താൻ ഏറ്റവുമധികം ഇഷ്‌ടപ്പെടുന്നതാണെന്നും, ഒരിക്കൽക്കൂടി അച്ഛനാവുന്നതിൽ സന്തോഷമാണെന്നും ശരത് പറഞ്ഞിരുന്നു.
Post Your Comments