
കന്നഡ സിനിമാ ലോകത്ത് ചർച്ചയായ ഒന്നാണ് ബംഗളൂരു ലഹരിമരുന്ന് കേസ്. ഈ കേസിലെ മുഖ്യപ്രതിയും ആദിത്യ ആല്‍വ അറസ്റ്റില്‍. ബോളിവുഡ് നടന് വിവേക് ഒബ്റോയിയുടെ ഭാര്യാസഹോദരനാണ് ആദിത്യ. ചെന്നൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍നിന്ന് തിങ്കളാഴ്ച രാത്രിയാണ് ആല്‍വയെ അറസ്റ്റു ചെയ്തത്.
കര്‍ണാടക ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട് സംവിധായകനായ ഇന്ദ്രജിത് ലങ്കേഷ് വെളിപ്പെടുത്തിയ പേരുകളില്‍ പ്രധാനിയാണ് ആദിത്യ ആല്‍വ.കര്‍ണാടക മുന്‍മന്ത്രി ജീവരാജ് ആല്‍വയുടെ മകനായ ആദിത്യ സപ്തംബര്‍ നാല് മുതല്‍ ഒളിവിലായിരുന്നു. ഇയാളെ കണ്ടെത്താന്‍ വിവേകിന്റെ മുംബൈയിലെ വസതിയിലും പോലിസ് തിരച്ചില്‍ നടത്തിയിരുന്നു. കൂടാതെ ആദിത്യയുടെ സഹോദരി കൂടിയായ ഒബ്റോയിയുടെ ഭാര്യ പ്രിയങ്കയെയും പോലിസ് ചോദ്യംചെയ്തു.
Post Your Comments