GeneralLatest NewsMollywoodNEWS

മക്കളെ നോക്കുന്നത് ഒരു കുറച്ചില്‍ ആണെന്നോ അടിമയാണെന്നോ അല്ല; രാജനി ചാണ്ടിയുടെ ഫോട്ടോഷൂട്ട് വിവാദത്തിൽ മറുപടിയുമായി സരിത

പുരുഷനെ പോലെ വസ്ത്രം ധരിച്ചതുകൊണ്ടോ പുരുഷന്‍ അങ്ങനെ ചെയ്യുന്നത്‌കൊണ്ട് ഞങ്ങളും അങ്ങനെ ചെയ്യുന്നു എന്ന് പറയുന്നതോ അല്ല കാര്യം

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച നടി രാജനി ചാണ്ടിയുടെ ബോൾഡ് ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് . സൈബര്‍ ബുള്ളിയിംഗിനെ കുറിച്ചും സ്ത്രീകള്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണങ്ങളെ ക്കുറിച്ചും തുറന്നു പറയുകയാണ് ഗായിക സരിതാ റാം. സ്ത്രീകള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ളതു പോലെ ജീവിക്കുവാനും ഇഷ്ടമുള്ളത് ധരിക്കുവാനും ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുവാനും സ്വതന്ത്രമുണ്ടെന്നും സരിത പറഞ്ഞു.

”കേരള സമൂഹത്തിന്റെ പൊതു സ്വഭാവം വെച്ച്, സ്ത്രീകള്‍ക്ക് അവര്‍ ചില അതിര്‍വരമ്പുകള്‍ കല്‍പിച്ചിട്ടുണ്ട്. മറ്റൊരാളുടെ വികാരങ്ങളിലും വിചാരങ്ങളിലും ജീവിക്കേണ്ട ഒരു വിഭാഗമല്ല സ്ത്രീകള്‍. അവര്‍ക്കിഷ്ടമുള്ളത് ധരിക്കുവാനും ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുവാനും അവര്‍ക്ക് അവകാശമുണ്ട്. വിവാഹ ശേഷം അഭിനയിക്കരുത് പാടരുത് എന്നൊക്കെ പറയുന്ന ഒരു കൂട്ടം ആള്‍ക്കാരൊക്കെ മണ്‍മറഞ്ഞ് പോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സ്ത്രീ സ്ത്രീയായി ഇരിക്കുമ്പോള്‍ തന്നെയാണ് ഭംഗി. എന്നാല്‍ അതിനര്‍ത്ഥം മക്കളെ നോക്കുന്നത് ഒരു കുറച്ചില്‍ ആണെന്നോ അടിമയാണെന്നോ അല്ല. മറിച്ച് അത് തന്നെയാണ് സ്ത്രീകളുടെ ശക്തിയും അതാണ് ഫെമിനിസവും. പുരുഷനെ പോലെ വസ്ത്രം ധരിച്ചതുകൊണ്ടോ പുരുഷന്‍ അങ്ങനെ ചെയ്യുന്നത്‌കൊണ്ട് ഞങ്ങളും അങ്ങനെ ചെയ്യുന്നു എന്ന് പറയുന്നതോ അല്ല കാര്യം.” മലയാളി വാര്‍ത്തയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിൽ സരിത പറഞ്ഞു.

read also:ഒരിക്കലും കലഹിക്കേണ്ടി വന്നിട്ടില്ല, വിവാഹമോചനത്തെക്കുറിച്ച് പറഞ്ഞത് ‌ ക്ഷമയോടെ കേട്ടു; നടി കാജോൾ പറയുന്നു

പണ്ടൊക്കെ സ്ത്രീകളെ വീട്ടിനുള്ളില്‍ തളച്ചിട്ടിരിക്കുകയായിരുന്നു. എന്തായാലും അതിനിപ്പോള്‍ ഒരു മാറ്റം സംഭവിച്ചിട്ടുണ്ട്. അത് മനസ്സിലാക്കി പുരുഷകേസരികള്‍ സ്ത്രീകളെ സഹായിക്കുകയാണ് വേണ്ടതെന്നും സരിത കൂട്ടിച്ചേർത്തു

shortlink

Post Your Comments


Back to top button