GeneralLatest NewsMollywoodNEWS

ഈ തോന്ന്യാസത്തിനെതിരെ സമൂഹ മനഃസാക്ഷി ഉണരണം; ‘ഷെയിംഓണ്‍ യു കമല്‍’ ഹാഷ് ടാഗ് സമൂഹമാധ്യമങ്ങളില്‍

ഈ മോഡല്‍ സാംസ്‌കാരിക നായകര്‍ കേരളത്തിന് അപമാനമാണെന്ന് ശബരീനാഥന്‍

4 വര്‍ഷമായി ജോലി ചെയ്യുന്ന ഇടതുപക്ഷക്കാരായ ജീവനക്കാരെ കേരള ചലച്ചിത്ര അക്കാദമിയില്‍ സ്ഥിരപ്പെടുത്തണം എന്നാവശ്യപ്പെട്ട് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമല്‍ സര്‍ക്കാരിനു നല്‍കിയ കത്ത് പുറത്ത് വന്നതിന് പിന്നാലെ വിമർശനം ശക്തമാകുന്നു. പിസി വിഷ്ണുനാഥ്, കെഎസ് ശബരീനാഥന്‍ അടക്കമുള്ള യുവ കോണ്‍ഗ്രസ് നേതാക്കൾ കമലിനെ വിമർശിച്ചു രംഗത്തെത്തി. ഇപ്പോഴിതാ ‘ഷെയിംഓണ്‍ യു കമല്‍’ എന്ന ഹാഷ് ടാഗ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുകയാണ്.

‘കമലിന്റെ മാതൃകയില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകളിലെല്ലാം ‘ഇടതുപക്ഷ’ സ്വഭാവമുള്ളവരെ ഇപ്രകാരം ഉള്‍ക്കൊള്ളിക്കാന്‍ തീരുമാനിച്ചാല്‍ പിന്നെ പിഎസ്സിയുടെ ജോലി എളുപ്പമാവും. കേരളത്തില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും തൊഴില്‍ കിട്ടാത്ത ലക്ഷോപലക്ഷം യുവജനങ്ങളെ വഞ്ചിച്ചുകൊണ്ട് നടത്തുന്ന ഈ തോന്ന്യാസത്തിനെതിരെ സമൂഹ മനഃസാക്ഷി ഉണരണം.’ പി.സി. വിഷ്ണുനാഥ് സമൂഹമാധ്യമത്തില്‍ കുറിച്ചു.

read also:ജല്ലിക്കെട്ടിന്റെ ഓസ്കാർ എൻട്രി ആഘോഷിക്കപ്പെടേണ്ടതില്ലെന്ന് ലിജോ ജോസ് പെല്ലിശേരി

പിഎസ്‌സി ജോലി കിട്ടാതെ യുവാക്കള്‍ ആത്മഹത്യ ചെയ്യുമ്ബോള്‍, ലക്ഷക്കണക്കിന് യുവാക്കള്‍ തെരുവുകളില്‍ അലയുമ്ബോള്‍ ഭരണകര്‍ത്താക്കളെ പ്രീതിപ്പെടുത്തുവാന്‍ വേണ്ടി ഏതറ്റം വരെയും താഴുന്ന ഈ മോഡല്‍ സാംസ്‌കാരിക നായകര്‍ കേരളത്തിന് അപമാനമാണെന്ന് ശബരീനാഥും പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button