
സിനിമ ലോകത്ത് ഏറെ ആരാധകരുള്ള താരദമ്പതിമാരാണ് കജോളും അജയ്ദേവ്ഗണും. മനോഹരമായ ദാമ്പത്യത്തെക്കുറിച്ചു ഇരുവരും പലപ്പോഴും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ അമ്മയെ കുറിച്ചു കാജോൾ നടത്തിയ തുറന്നു പറച്ചിൽ ശ്രദ്ധനേടുന്നു.
അമ്മ തനൂജ മുഖര്‍ജിയുമായി സുഹൃത്ത് ബന്ധത്തിന് സമാനമായ ആത്മബന്ധമാണുള്ളതെന്നും അമ്മ തനിക്ക് പറഞ്ഞു തന്ന മൂല്യങ്ങൾ തന്റെ മക്കൾക്കും പകർന്നു കൊടുക്കാനാണ് ശ്രമിക്കുന്നതെന്നും ഹിന്ദുസ്ഥാന്‍ ടൈംസിന് നല്കിയ അഭിമുഖത്തില്‍ കാജോള്‍ പറയുന്നു.
read also:ഒന്നുകിൽ അമ്മ ചേർത്തോ, മാഡം എന്നോ വിളിക്കണം; പേര് വിളിച്ചത് ഇഷ്ടപ്പെടാത്ത നടിയെക്കുറിച്ചു ലാല്‍ ജോസ്
” അമ്മയും അച്ഛനും പിരിയുന്നതുള്പ്പെടെയുള്ള കാര്യങ്ങള്‍ അമ്മ ക്ഷമയോടെ എന്നോട് ചര്‍ച്ച ചെയ്തിരുന്നു. അമ്മ എന്റെ ജീവിതത്തില്‍ ചെയ്തു തന്ന ഓരോ കാര്യങ്ങളും ഓരോ തീരുമാനങ്ങളും എനിക്ക് മനസ്സിലാകുന്ന രീതിയിലാണ് പറഞ്ഞു തന്നിട്ടുള്ളത്. അച്ഛനും അമ്മയും പിരിയുന്ന കാര്യമായാലും ജോലിക്ക് പോകുന്നത് സംബന്ധിച്ചുള്ളവ ആയാലുമൊക്കെ എനിക്കരികിലിരുന്ന് സമയമെടുത്ത് ക്ഷമയോടെ മനസ്സിലാകും വിധത്തില്‍ പറഞ്ഞു തരും. അമ്മയുടെ പാരന്റിങ് ശൈലിയെ അതിശയത്തോടെയാണ് ഞാന്‍ നോക്കിക്കണ്ടിട്ടുള്ളതെന്നും അതുപോലെ എന്റെ മക്കളെയും വളര്‍ത്താന്‍ ആഗ്രഹിക്കുന്നു.
കുട്ടിയായിരുന്നപ്പോള്‍ അമ്മ പകര്‍ന്നു നല്കിയ കാര്യങ്ങള്‍ മൂലമാണ് ഞാന്‍ ഇന്നത്തെ വ്യക്തിയായി തീര്‍ന്നത്. ഒരിക്കലും അമ്മയോട് കലഹിക്കേണ്ടി വന്നിട്ടില്ല. ഞാന്‍ നല്ലൊരു വ്യക്തിയായി തീരണമെന്ന് അമ്മ എപ്പോഴും പറഞ്ഞിരുന്നു. അതിന്റെ പകുതിയെങ്കിലും എന്റെ മകനോടും മകളോടും ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ ഞാന്‍ നല്ല രണ്ടു കുട്ടികളെ വളര്‍ത്തിയെടുക്കുകയാണെന്ന് കരുതാം.” കജോള്‍ പറയുന്നു
Post Your Comments