ഹരിഹരന്‍ – എംടി കൂട്ടുകെട്ടിലെ ഏറെ പ്രശസ്തമായ സിനിമകളില്‍ ഒന്നാണ് മമ്മൂട്ടി നായകനായ ‘കേരള വര്‍മ്മ പഴശ്ശിരാജ’. സ്വാതന്ത്ര്യ സമര ചരിത്ര പോരാട്ടത്തിലെ വീര നായകനായ പഴശ്ശിയുടെ വീര കഥ എംടിയുടെ തൂലികയില്‍ പിറക്കുകയും, ഹരിഹരന്റെ സംവിധാനത്തോടെ അതൊരു ചരിത്ര ഹിറ്റായി മാറുകയും ചെയ്ത പഴശ്ശി രാജയെക്കുറിച്ച് പ്രേക്ഷകര്‍ പങ്കുവയ്ക്കുമ്പോള്‍ അതില്‍ അഭിനയിച്ചിട്ടില്ലാത്ത ഒരു സൂപ്പര്‍ താരത്തിന്റെ പേര് പ്രേക്ഷകര്‍ ഓര്‍ക്കാറുണ്ട്. സൂപ്പര്‍ താരം സുരേഷ് ഗോപിയാണ് പഴശ്ശിരാജ എന്ന സിനിമയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മമ്മൂട്ടിക്ക് പുറമേ പ്രേക്ഷകര്‍ക്ക് മുന്നില്‍ ഓര്‍മ്മ വരുന്ന സൂപ്പര്‍ താരം. കാരണം പഴശ്ശിരാജയില്‍ ശരത് കുമാര്‍ ചെയ്ത എടച്ചെന കുങ്കന്റെ കഥാപാത്രം ചെയ്യാനിരുന്നത് സുരേഷ് ഗോപിയായിരുന്നു, പക്ഷേ പഴശ്ശി രാജയിലെ ആ വേഷം സുരേഷ് ഗോപി തിരസ്കരിക്കുകയായിരുന്നു. മമ്മൂട്ടിയുമായുള്ള സ്വര ചേര്‍ച്ചയുടെ പേരിലാണ് സുരേഷ് ഗോപി ആ വേഷം തിരസ്കരിച്ചതെന്ന് ഇന്നും വലിയ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഒരു ചാനല്‍ അഭിമുഖത്തില്‍ അതിനുള്ള മറുപടി നല്‍കുകയാണ് സംവിധായകന്‍ ഹരിഹരന്‍
“അങ്ങനെയുള്ള വിവാദത്തിനു ഒന്നും അന്നേ ഞാന്‍ പ്രാധാന്യം നല്‍കിയിട്ടില്ല . ‘പഴശ്ശിരാജ’യിലെ ഒരു മുഖ്യ വേഷം ചെയ്യാന്‍ ഞാന്‍ സുരേഷ് ഗോപിയെ വിളിച്ചിരുന്നു, അദ്ദേഹത്തിന് അത് ചെയ്യാന്‍ താല്പര്യമില്ല എന്ന് അറിയിച്ചു. അത് അവിടെ കഴിഞ്ഞു. അതിലെ വേഷം നഷ്ടപ്പെട്ടത് കൊണ്ട് സുരേഷ് ഗോപിക്ക് മഹത്തരമായ ഒരു കഥാപാത്രം നഷ്ടമായി എന്നൊന്നും ഞാന്‍ വിചാരിക്കുന്നില്ല. കാരണം നാളെ അതിലും മികച്ച റോളുകള്‍ സുരേഷ് ഗോപിക്ക് ലഭിച്ചേക്കാം അങ്ങനെയുള്ള വിവാദങ്ങള്‍ക്ക് ഒന്നും ഒരുകാലത്തും പ്രസക്തി നല്‍കേണ്ടതില്ല”. ഹരിഹരന്‍ പറയുന്നു.
Post Your Comments