
നിരവധി മലയാള ചിത്രത്തിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നടനാണ് സുദേവ് നായര്‍. സോഷ്യൽ മീഡിയയിലും സജീവമായ താരം ഇപ്പോൾ പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്. വര്‍ക്കലയില്‍ സര്‍ഫിംഗ് നടത്തിയ ചിത്രമാണ് സുദേവ് പങ്കുവെച്ചിരിക്കുന്നത്. രസകരമായ അടിക്കുറിപ്പോടെയാണ് താരം ചിത്രം ഷെയർ ചെയ്തിരിക്കുന്നത്.
വര്‍ക്കല കടലില്‍ തന്റെ ട്രാൻസ്പരന്റ് കോണ്ടാക്റ്റ് ലെൻസ് കളഞ്ഞുപോയത് ആര്‍ക്ക് എങ്കിലും കിട്ടിയിട്ടുണ്ടെങ്കില്‍ തിരിച്ചുതരണം. സര്‍ഫിംഗ് നടത്തുമ്പോള്‍ ഫോട്ടോ എടുക്കുമ്പോഴാണ് അത് നഷ്ടപ്പെട്ടത്. അന്ന് രാവിലെ ബാക്കി സമയം മുഴുവൻ അത് തെരഞ്ഞ് നടക്കുകയായിരുന്നു. ഇത് കേവലം ഡിസ്പോസബിള്‍ ലെൻസിന്റെ കാര്യമല്ല. എന്റെ ഈഗോയാണ്. അങ്ങനെ എപ്പോഴും കടലിനെ വിജയിക്കാൻ വിടാൻ പറ്റില്ലല്ലോയെന്നാണ് തമാശരൂപേണ സര്‍ഫിംഗിനെ കുറിച്ച് സൂചിപ്പിച്ച് സുദേവ് നായര്‍ പറയുന്നത്. നിമിഷ നേരംകൊണ്ടാണ് ചിത്രങ്ങൾ വൈറലായിരിക്കുന്നത്.
Post Your Comments