ലണ്ടനിലെ സലൂണിൽ മുടി കളർ ചെയ്യാൻ ചെന്ന പ്രിയങ്കയെ പോലീസ് താക്കീത് നൽകി തിരിച്ചയച്ചത് സമൂഹമാധ്യമങ്ങളിൽ വലിയ വാർത്തയായി മാറിയിരുന്നു. ഇപ്പോഴിതാ യു.കെ.യിലെ കോവിഡ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചു എന്ന പേരിൽ സലൂണിന് പിഴ ചുമത്തിയതായാണ് റിപ്പോർട്ട് . ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ചു എന്ന പേരിൽ പോലീസ് അന്വേഷണം നടത്തിയ ശേഷമാണ് നടപടി. സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം മെട്രോപൊളിറ്റൻ പോലീസ് സലൂണിന് പിഴ ചുമത്തി എന്നാണ് വിവരം.
‘ടെക്സറ് ഫോർ യു’ എന്ന എന്ന സിനിമയ്ക്ക് വേണ്ടി തലമുടിയിൽ നിറം പിടിപ്പിക്കാൻ വേണ്ടി പോയതായിരുന്നു പ്രിയങ്ക. ലണ്ടനിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.
സിനിമ ചിത്രീകരണത്തിന് വേണ്ടി മാത്രമാണ് സലൂൺ തുറന്നതെന്നും പൊതുജനങ്ങൾക്കായി തുറന്നതല്ലെന്നും പോലീസ് കണ്ടെത്തി. സിനിമ ഷൂട്ടിങ്ങിൻറെ എല്ലാ തയാറെടുപ്പുകളും സെറ്റിൽ മാത്രമേ ചെയ്യാവൂ എന്ന് നിബന്ധനയുള്ളതായും പോലീസ് അറിയിച്ചു. അതേസമയം നിയമാനുസൃതമായി ലഭിച്ച രേഖ പോലീസിൽ നൽകി എന്നും പ്രിയങ്ക ചോപ്രയുടെ പ്രസ്താവനയിൽ പറയുന്നു.
Post Your Comments