ചെന്നൈ: രാഷ്ട്രീയ പിന്മാറ്റത്തിൽ പ്രതിഷേധിച്ച് തമിഴ്‌നാട്ടിൽ സമരം ശക്തമായതോടെ പ്രതികരണവുമായി നടൻ രജനികാന്ത് രംഗത്ത്. തന്നെ സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കരുതെന്നും പ്രതിഷേധങ്ങൾ അവസാനിപ്പിക്കണമെന്നും നടൻ രജനികാന്ത് ആരാധകരോട് ആവശ്യപ്പെട്ടു. ആരാധകർ തന്നെ വേദനിപ്പിക്കരുതെന്നും നിസ്സഹായാവസ്ഥ മനസ്സിലാക്കണമെന്നും രജനികാന്ത് പറയുന്നു. രാഷ്ട്രീയത്തിലേക്ക് ഇനി തിരിച്ചുവരില്ലെന്നും എത്ര ശ്രമിച്ചാലും തീരുമാനം മാറ്റില്ലെന്നും രജനി കൂട്ടിച്ചേർത്തു.
ഡിസംബർ അവസാന ദിവസം പാർട്ടി പ്രഖ്യാപനമുണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും അനാരോഗ്യത്തെ തുടർന്ന് താൻ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് ദിവസങ്ങൾക്ക് മുമ്പ് രജനികാന്ത് വ്യക്തമാക്കിയിരുന്നു.
രജനീകാന്ത് രാഷ്ട്രീയ പ്രവേശന തീരുമാനം പിന്‍വലിച്ചതില്‍ പ്രതിഷേധിച്ചും അദ്ദേഹം തിരികെയെത്തണമെന്ന് ആവശ്യപ്പെട്ടും ചെന്നൈയില്‍ ആരാധകരുടെ നിരാഹാരസമരം ആരംഭിച്ചിട്ടുണ്ട്. രജനീകാന്തിന്‍റെ ഔദ്യോഗിക ആരാധക സംഘടനയായ രജനി മക്കള്‍ മണ്‍ട്രത്തിന്‍റെ വിലക്ക് മറികടന്നാണ് ആരാധകര്‍ മുന്‍നിശ്ചയപ്രകാരം പ്രിയതാരത്തിന്‍റെ മനസ് മാറ്റാന്‍ നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത്.
Post Your Comments