
മമ്മൂട്ടി മലയാള സിനിമയുടെ അഭിമാന താരമാണെന്നും, അദ്ദേഹം സിനിമാ വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തകമാണെന്നും നടനും നിർമ്മാതാവും സംവിധായകനുമായ പ്രേം പ്രകാശ്. നാല് പതിറ്റാണ്ടായി മികച്ച നടനും, സൂപ്പര്‍സ്റ്റാറുമൊക്കെയായി ജനഹൃദയങ്ങളില്‍ നിന്നും അംഗീകാരങ്ങള്‍ നേടുകയെന്നുള്ളത് ഒരു ചെറിയ കാര്യമല്ലെന്നും പ്രേം പറയുന്നു. മമ്മൂട്ടിയെക്കുറിച്ച് പറയുന്ന പ്രേം പ്രകാശിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
37 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പത്മരാജന്‍ ചിത്രമായ കൂടെവിടെ മുതല്‍ തുടങ്ങിയതാണ് മമ്മൂട്ടിയുമായുള്ള ബന്ധമെന്ന് അദ്ദേഹം പറയുന്നു.അന്നും ഇന്നും ഒരേ പോലെയാണ് അദ്ദേഹം. അന്നത്തെ അതേ അടുപ്പവും സ്‌നേഹവും അതുപോലെയുണ്ട്. നിര്‍മ്മാതാവായി കുറച്ച് സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും എന്റെ സിനിമകളില്‍ കൂടുതലും നായകനായി അഭിനയിച്ചിട്ടുള്ളത് മമ്മൂട്ടിയാണ്. അല്ലാതെ നിരവധി സിനിമകളില്‍ നിങ്ങള്‍ക്കൊപ്പം ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള അവസരവും എനിക്ക് ലഭിച്ചിട്ടുണ്ട്. മലയാള സിനിമ ഉള്ളിടത്തോളം കാലം നിങ്ങളോര്‍മ്മിക്കപ്പെടുമെന്നും പ്രേം പ്രകാശ് പറയുന്നു.
Post Your Comments