വിനോദ മേഖലയില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിച്ച് നടൻ മോഹൻലാല്‍. മലയാള സിനിമയ്ക്ക് ഊർജ്ജം പകരുന്ന ഇളവുകൾ പ്രഖ്യാപിച്ച ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയന് സ്നേഹാദരങ്ങൾ എന്നാണ് മോഹൻലാല്‍ പറഞ്ഞത്. പിണറായി വിജയന് ഒപ്പമുള്ള ഫോട്ടോയും മോഹൻലാല്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
വിനോദനികുതി മാർച്ച് 31 വരെ ഒഴിവാക്കുകയും തീയറ്ററുകള്‍ തുറക്കാത്തെ കാലത്തെ വൈദ്യുതിനിരക്കിലെ ഫിക്സഡ് ചാർജ്ജ് പകുതിയാക്കി കുറക്കുകയുമാണ് ചെയ്തത്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൊടുക്കാനുള്ള പണം തവണകളായി കൊടുത്താല്‍ മതിയെന്നുമാണ് അറിയിച്ചിരിക്കുന്നത്.
Post Your Comments