BollywoodGeneralLatest NewsMovie GossipsNEWS

മാറി ചിന്തിക്കേണ്ടി വരുമെന്ന് കങ്കണ ; രാഷ്ട്രീയത്തിലേക്ക് വരുന്നതിന്റെ സൂചനയോ? വൈറലായി ട്വിറ്റർ പോസ്റ്റ്

കങ്കണയുടെ പുതിയ ട്വിറ്റർ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്

സിനിമയേക്കാൾ ഉപരി പൊതു വിഷയങ്ങളിലെ അഭിപ്രായത്തിന്റെ പേരിൽ വിവാദങ്ങളിൽ സ്ഥിരം നിറഞ്ഞു നിൽക്കുന്ന ബോളിവുഡ് നടിയാണ് കങ്കണ റണൗത്ത്. രാഷ്ട്രീയത്തിലും തന്റെ അഭിപ്രായങ്ങൾ പറയാൻ യാതൊരു മടിയും കാണിക്കാത്ത കങ്കണ വിമർശകരുടെ സ്ഥിരം ഇരയായി മാറാറുണ്ട്. വിമർശകർക്ക് എല്ലാം ഉഗ്രൻ മറുപടിയും താരം നൽകാറുണ്ട്. അടുത്തിടയിൽ കർഷക സമരത്തിലടക്കം കങ്കണയുടെ അഭിപ്രായങ്ങൾ ഏറെ വിവാദമായിരുന്നു. താരം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നുവെന്ന തരത്തിലുള്ള വാർത്തകൾ ഏറെ നാളായി പ്രചരിക്കുന്നുണ്ട്. എന്നാൽ താൻ രാഷ്ട്രീയയത്തിലേക്ക് വരില്ലെന്ന് കങ്കണ നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നാൽ ഇപ്പോഴിതാ താരത്തിന്റെ ഒരു ട്വിറ്റർ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കങ്കണയുടെ പുതിയ ട്വീറ്റ് രാഷ്ട്രീയ പ്രവേശന വാർത്തകൾക്ക് കൂടുതൽ ആക്കം നൽകുന്നതാണെന്നാണ് ആരാധകർ കരുതുന്നത്. കങ്കണയുടെ മഹാരാഷ്ട്രയെ കുറിച്ചുള്ള പരാമര‍്ശങ്ങളും ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെ നടിയും മഹാരാഷ്ട്ര സർക്കാരും തമ്മിൽ നിരവധി തവണ കൊമ്പുകോർത്തിരുന്നു. ഒരു മന്ത്രിയെ പോലെയാണ് ഓരോ രാഷ്ട്രീയ പാർട്ടികളും തന്നെ ആക്രമിക്കുന്നതെന്ന് നടി പറയുന്നു. ഓരോ ദിവസവും തനിക്കെതിരെ ഓരോ പുതിയ കേസുകളാണ് തനിക്കെതിരെ ഉണ്ടാകുന്നത്.

യാതൊരു വിധ പിന്തുണയുമില്ലാത്ത തനിക്ക് രാഷ്ട്രീയ ആരോപണങ്ങളും നിയമയുദ്ധങ്ങളുമാണ് നടത്തേണ്ടത്. സിനിമയോട് മാത്രമാണ് തനിക്ക് പ്രണയമുള്ളത്. എന്നാൽ ഇത് തുടർന്നാൽ മാറി ചിന്തിക്കേണ്ടി വരും എന്ന തരത്തിലാണ് നടിയുടെ ട്വീറ്റ്. കർഷക സമരത്തിൽ കങ്കണയുടെ പരാമർശത്തിനെതിരെ അഞ്ച് കർഷകർ നൽകിയ മാനനഷ്ട പരാതിയിലാണ് പുതിയ കേസ്. മുംബൈയിലെ കങ്കണയുടെ കെട്ടിടം പൊളിച്ചതും ഏറെ വിവാദമായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button