GeneralLatest NewsNEWSTV Shows

‘ഈ കുട്ടിയെ ഞാന്‍ എന്റെ ജീവിത പങ്കാളിയാക്കാന്‍ തീരുമാനിച്ചിരിക്കാ’; നടന്റെ പോസ്റ്റിനു പിന്നാലെ വധുവിനെ തിരഞ്ഞ് ആരാധകര്‍

എന്താവുമെന്നോ എങ്ങനെയാവുമെന്നോ എനിക്കറിയില്ല പക്ഷെ എന്റെ സ്വപ്നത്തിലേക്കുള്ള യാത്രയിലേക്ക് ഈ കുട്ടിയും എന്റെ കൂടെ ഉണ്ടാവും

മലയാളം ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് പ്രബിന്‍. ചെമ്പരത്തി എന്ന ഹിറ്റ് സീരിയലിൽ ആനന്ദ് കൃഷ്ണനായി എത്തുന്ന താരത്തിന് ആരാധകർ ഏറെയാണ്. കഴിഞ്ഞ ദിവസം താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പാണു ഇപ്പോൾ ചർച്ച.

താന്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു എന്നുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പ്രബിന്‍ ആരാധകരുമായി പങ്ക് വെച്ചിരിക്കുന്നത്. പ്രണയിനിയുടെ കുട്ടിക്കാല ചിത്രത്തിനൊപ്പമാണ് താരം ഇക്കാര്യം അറിയിച്ചത്. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം ഇതാണെന്നും പ്രബിന്‍ പറയുന്നു.

പോസ്റ്റ് പൂർണ്ണ രൂപം

‘ഈ കുട്ടിയില്ലേ!!??ദേ ഈ ഫോട്ടോയില്‍ ഉള്ള കുട്ടി!! ഈ കുട്ടിയെ ഞാന്‍ എന്റെ ജീവിത പങ്കാളിയാക്കാന്‍ തീരുമാനിച്ചിരിക്കാ.. ഇപ്പോ ഈ കുട്ടി ഒരുപാട് വലുതായി കേട്ടോ എന്നാലും എനിക്കിഷ്ടപ്പെട്ട ഫോട്ടോകള്‍ പോസ്റ്റ് ചെയ്തു എന്ന് മാത്രം എന്താണെന്നോ എങ്ങനെയായാണെന്നോ എന്ന ചോദ്യത്തിനേക്കാള്‍ ഞാന്‍ പ്രാധാന്യം കൊടുകേണ്ടത് ഇനിയങ്ങോട്ട്..!!!എന്ന പദത്തിനെ കുറിച്ചാണ്… എന്താവുമെന്നോ എങ്ങനെയാവുമെന്നോ എനിക്കറിയില്ല പക്ഷെ എന്റെ സ്വപ്നത്തിലേക്കുള്ള യാത്രയിലേക്ക് ഈ കുട്ടിയും എന്റെ കൂടെ ഉണ്ടാവും…

നാളെപ്രബിന്‍ എന്നൊരു ആക്ടര്‍ വളരുന്തോറും ചേര്‍ത്തുപിടിക്കുന്നവരില്‍ ഒരു മുഖ്യപങ്കു ഇവരുടേത് കൂടിയായിരിക്കും അതെനിക്കുറപ്പാണ.് എന്റെ ജീവിതത്തിലെ ഈ ഒരു പ്രധാന കാര്യം നിങ്ങളെയെല്ലാവരെയും അറിയിക്കണം എന്ന് എനിക്ക് തോന്നി.. കാരണം നിങ്ങള്‍ എല്ലാവരും എനിക്ക് ഇതുവരെ തന്ന സ്‌നേഹവും പ്രോത്സാഹനവും..എല്ലാം എനിക്ക് ദൈവതുല്യമാണ്. എന്റെ ജീവിതത്തിലെ സന്തോഷങ്ങള്‍ക്കും പ്രചോദനങ്ങള്‍ക്കും കാരണക്കാരായവരില്‍ ഒരു വലിയ പങ്ക് അതു നിങ്ങളുടേതാണ് അതുകൊണ്ട് തന്നെ എന്റെ എല്ലാ അമ്മമാരുടെയും ചേട്ടന്മാരുടെയും അനിയന്‍മാരുടെയും പെങ്ങമ്മാരുടെയും. നിങ്ങളെല്ലാവരുടെയും അനുഗ്രഹം എനിക്ക് വേണം.. എന്ന് സ്‌നേഹപൂര്‍വ്വം പ്രബിന്‍ എന്നായിരുന്നു പ്രബിന്റെ കുറിപ്പ്.

https://www.facebook.com/pbn2255/posts/3637588433023660

പോസ്റ്റ് ഷെയര്‍ ചെയ്തു മണിക്കൂറുകള്‍ കൊണ്ടുതന്നെ തങ്ങളുടെ പ്രിയപ്പെട്ട നടന്റെ മനസ് കീഴടക്കിയ കുട്ടിയെ തേടി ആരാധകരുമെത്തി. പെട്ടെന്നുതന്നെ ഈ കുട്ടിയെ തങ്ങള്‍ക്കു പരിചയപ്പെടുത്തണം എന്നാണ് കൂടുതൽ പേരും പറയുന്നത്.

shortlink

Post Your Comments


Back to top button